അന്ന് അ​​ഫ്രീ​​ദി ഉ​​പ​​യോ​​ഗി​​ച്ച​​ത് സ​​ച്ചി​​ന്‍റെ ബാ​​റ്റ്!

പാ​​ക്കി​​സ്ഥാ​​ൻ വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റ്സ്മാ​​നാ​​യ ഷാ​​ഹി​​ദ് അ​​ഫ്രീ​​ദി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ലെ ഏ​​റ്റ​​വും വേ​​ഗ​​മേ​​റി​​യ സെ​​ഞ്ചു​​റി 1996ൽ ​​സ്വ​​ന്ത​​മാ​​ക്കി​​യ​​ത് സാ​​ക്ഷാ​​ൽ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റി​​ന്‍റെ ബാ​​റ്റു​​കൊ​​ണ്ട്. 37 പ​​ന്തി​​ൽ സെ​​ഞ്ചു​​റി തി​​ക​​ച്ച അ​​ഫ്രീ​​ദി ആ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​ത് സ​​ച്ചി​​ന്‍റെ ബാ​​റ്റ് ഉ​​പ​​യോ​​ഗി​​ച്ചാ​​യി​​രു​​ന്നു. ത​​ന്‍റെ ആ​​ത്മ​​ക​​ഥ​​യാ​​യ ‘ഗെ​​യിം ചെ​​യ്ഞ്ച​​റി​’​ലാ​​ണ് അ​​ഫ്രീ​​ദി ഇ​​ക്കാ​​ര്യം വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്.

സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ ത​​ന്‍റെ ഇ​​ഷ്ട ബാ​​റ്റ് സി​​യാ​​ൽ​​കോ​​ട്ടി​​ലെ സ്പോ​​ർ​​ട്സ് ഗൂ​​ഡ്സ് ക​​ന്പ​​നി​​ക്ക് എ​​ത്തി​​ക്കാ​​നാ​​യി വ​​ഖാ​​ർ യൂ​​നി​​സി​​നെ ഏ​​ൽ​​പ്പി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ വ​​ഖാ​​ർ ത​​നി​​ക്ക് സ​​ച്ചി​​ന്‍റെ ബാ​​റ്റ് ന​​ല്കി.

മ​​ത്സ​​ര​​ത്തി​​ന്‍റെ ത​​ലേ​​രാ​​ത്രി​​യി​​ൽ ല​​ങ്ക​​ൻ സ്പി​​ന്ന​​ർ​​മാ​​രാ​​യ മു​​ത്ത​​യ്യ മു​​ര​​ളീ​​ധ​​ര​​നെ​​യും സ​​ന​​ത് ജ​​യ​​സൂ​​ര്യ​​യെ​​യും ധ​​ർ​​മ​​സേ​​ന​​യെ​​യും പ​​ടു​​കൂ​​റ്റ​​ൻ സി​​ക്സ​​ർ പ​​റ​​ത്തു​​ന്ന​​ത് സ്വ​​പ്നം ക​​ണ്ട​​താ​​യും അ​​ഫ്രീ​​ദി കു​​റി​​ക്കു​​ന്നു. മ​​ത്സ​​ര​​ത്തി​​ൽ 40 പ​​ന്തി​​ൽ​​നി​​ന്ന് 11 സി​​ക്സും ആ​​റ് ഫോ​​റും അ​​ട​​ക്കം 102 റ​​ണ്‍​സ് ആ​​ണ് അ​​ഫ്രീ​​ദി അ​​ടി​​ച്ചു​​കൂ​​ട്ടി​​യ​​ത്.

Related posts