47 വര്‍ഷത്തെ ദുരിതം 7 മണിക്കൂര്‍കൊണ്ട് അവസാനിച്ചു! മുഖത്ത് അമിതഭാരമുളള മാംസവുമായി ജനനം; ഒടുവില്‍…

manമനുഷ്യരെ തമ്മില്‍ പൊതുവായി വ്യത്യസ്തമാക്കുന്നത് ഓരോരുത്തരുടെയും മുഖമാണ്. അതിനാല്‍തന്നെ മുഖത്തിന്റെ കാര്യത്തില്‍ എല്ലാവരും സ്വാര്‍ഥരാണ്. എന്നാല്‍ മുഖത്ത് കിലോക്കണക്കിന് മാംസം തൂങ്ങിക്കിടന്നാലോ, അതിനെപ്പറ്റി ആലോചിക്കുവാന്‍ തന്നെ നാം മടിക്കും.

നേപ്പാളുകാരനായ കൃഷ്ണപ്രസാദ് ഭട്ടാരിയ എന്ന അറുപതുകാരന്‍ തന്റെ ജീവിതത്തിലെ ഏറിയ ഭാഗവും അമിതഭാരമുളള മാംസവുമായിട്ടാണ് ജീവിച്ചത്. മുഖത്തുനിന്നും താഴേക്ക് തൂങ്ങിക്കിടക്കുന്ന മാംസം ഏകദേശം 47 വര്‍ഷമാണ് ഇദ്ദേഹം കൊണ്ടുനടന്നത്. നാഡീ സംബന്ധമായ പ്രശ്‌നങ്ങളാണ് ഈ രോഗത്തിനു കാരണമെന്നായിരുന്നു ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. അപൂര്‍വത്തില്‍ അപൂര്‍വമായി കണ്ടുവരുന്ന ഇത്തരം രോഗത്തിന് ഓപ്പറേഷന്‍ മാത്രമായിരുന്നു ചികിത്സ. എന്നാല്‍ പണത്തിന്റെ അഭാവത്താല്‍ കൃഷ്ണപ്രസാദ് ഓപ്പറേഷന് മടിക്കുകയായിരുന്നു.

പൊതുതാല്‍പര്യം കണക്കിലെടുത്ത് നേപ്പാളിലെ സുഷ്മ കൊയ്‌രാള മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സൗജന്യമായി ഓപ്പറേഷന്‍ ചെയ്തുകൊടുക്കാന്‍ തയാറാവുകയായിരുന്നു.     11 ഡോക്ടര്‍മാരുടെ സഹായത്തോടെ ഏഴുമണിക്കൂറായിരുന്നു ഓപ്പറേഷന്‍. കൃഷ്ണപ്രസാദ് ജീവിതത്തിലേക്കു തിരിച്ചുവന്നിരിക്കുകയാണ്. പഴയമുഖം വെടിഞ്ഞ് പുതിയ മുഖത്തോടെയാണ് ഇദ്ദേഹത്തിന്റെ മടങ്ങിവരവ്.

Related posts