പാലക്കാട് ജി​ല്ലാ ആ​ശു​പ​ത്രിയിൽ ഇനി ക്യൂനിൽക്കേണ്ട; ഒ.​പി യി​ൽ ഓ​ണ്‍​ലൈ​ൻ ബു​ക്കിംഗ് സൗകര്യം

പാലക്കാട് : ജി​ല്ലാ ആ​ശു​പ​ത്രി ഒ.​പി. വി​ഭാ​ഗം വി​പു​ല​മാ​ക്കു​ന്ന​തി​ന് ആ​ർ​ദ്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 92 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​യി. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഒ.​പി വി​ഭാ​ഗ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ബു​ക്കി​ങ്ങ് ന​ട​പ്പാ​ക്കാ​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ്പാ​ക്കി വ​രി​ക​യാ​ണ് ഓ​ണ്‍​ലൈ​ൻ ബു​ക്കി​ങ് ന​ട​പ്പാ​യാ​ൽ രോ​ഗി​ക​ൾ​ക്ക് നീ​ണ്ട നി​ര​യി​ൽ നി​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​കേ​ണ്ട​തി​ല്ല.

ടോ​ക്ക​ണി​ൽ സൂ​ചി​പ്പി​ച്ച സ​മ​യ​ത്ത് രോ​ഗി​ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യാ​ൽ മ​തി. രോ​ഗി​ക​ൾ​ക്ക് വി​വി​ധ വ​കു​പ്പു​ക​ൾ ക​യ​റി​യി​റ​ങ്ങാ​തെ ലാ​ബ് റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​ത്യേ​ക കൗ​ണ്ട​ർ വ​ഴി ല​ഭ്യ​മാ​ക്കാ​നു​ള്ള രീ​തി​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​വി​ഷ്ക്ക​രി​ക്കും.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഉ​ൾ​പ്പെ​ടെ ആ​ർ​ദ്രം പ​ദ്ധ​തി​പ്ര​കാ​രം 39 ഡോ​ക്ട​ർ​മാ​രെ ജി​ല്ല​യി​ൽ അ​ധി​ക​മാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്. ഇ.​സി.​ജി, ലാ​ബ് ടെ​ക്നി​ഷ​ൻ​മാ​രെ കൂ​ടു​ത​ലാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്.

Related posts