അധികാരികളെ കണ്ണ് തുറക്കൂ..! ഈ കുഴികളിൽ വീണ് ഇനിയാരും മരിക്കരുത്; റോഡിലെ കുഴികൾ അടയ്ക്കാത്തതിൽ പ്രതിഷേധിച്ച് പ്രവാസിയുടെ ഒറ്റയാൾ സമരം

കൊ​ടു​ങ്ങ​ല്ലൂ​ർ: ബൈപാ​സി​ലെ​യും സ​ർ​വീ​സ് റോ​ഡി​ലേ​യും കു​ഴി​ക​ൾ അ​ടയ്​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​വാ​സി​യു​ടെ ഒ​റ്റ​യാ​ൾ സ​മ​രം.​

കോ​ട്ട​പ്പു​റം ച​ന്ത​പ്പു​ര ബൈ ​പാ​സി​ലെ പ​ടാ​കു​ളം സ​ർ​വീ​സ് റോ​ഡി​ലാ​ണു പ്ര​വാ​സി അ​യ്യാ​രി​ൽ അ​ബ്ദു​ൽ​ല​ത്തീ​ഫ് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു മു​ത​ൽ പ​ത്തു​വ​രെ​യാ​യി​രു​ന്നു സ​മ​രം.​

മ​ഴ പെ​യ്താ​ൽ കു​ഴി കാ​ണാ​ൻ ക​ഴി​യാ​തെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണു ദി​വ​സ​വും അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത്. അ​പ​ക​ടപ​ര​ന്പ​ര ആ​യ​തോ​ടെ വി​വി​ധ സം​ഘ​ട​ന​ക​ൾ സ​മ​ര​മു​ഖ​ത്ത് എ​ത്തി​യി​രു​ന്നു

.സ​മ​ര​ത്തെ തു​ട​ർ​ന്ന് കു​ഴി അ​ട​ക്കാ​ൻ 44 ല​ക്ഷം അ​നു​വ​ദി​ച്ചി​രു​ന്നു. കു​ഴി​ക​ൾ അ​ട​ച്ചെ​ങ്കിലും പ​ല​തും പ​ഴ​യ പോ​ലെ​ത​ന്നെ​യാ​യാ​താ​യി ല​ത്തീ​ഫ് ആ​രോ​പി​ച്ചു.

ര​ണ്ടാ​ഴ്ച്ച മു​ന്പ് മൂ​ടി​യ കു​ഴി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും അ​ട​യ്ക്കു​ക​യും​ ചെ​യ്തെന്നും പ​റ​യ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ കു​ഴി​യി​ൽ വീ​ണ് കൈ കാ​ലു​ക​ൾ ഒ​ടി​യു​ക​യും വീ​ട്ട​മ്മ മ​രി​ക്കു​ക​യു​മു​ണ്ടാ​യി. ​

റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​ക്കു​ന്ന​ത് വ​രെ സ​മ​ര​വു​മാ​യി രം​ഗ​ത്ത് ഉ​ണ്ടാ​വു​മെ​ന്ന് ല​ത്തീ​ഫ് പ​റ​ഞ്ഞു

Related posts

Leave a Comment