തിരുനക്കരയിലെ എട്ടുലക്ഷം രൂപയുടെ മൊബൈയിൽ മോഷണം; മോഷ്ടാക്കൾക്ക് സഹായം നൽകിയ ഇതര സംസ്ഥാനക്കാരനെ പോലീസ് ചോദ്യം ചെയ്യുന്നു

കോ​ട്ട​യം: തി​രു​ന​ക്ക​ര​യി​ലെ മൊ​ബൈ​ൽ ഷോ​പ്പി​ൽ ന​ട​ന്ന മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നെ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു. മോ​ഷ​ണം ന​ട​ത്തി​യ സം​ഘ​ത്തി​നു സിം ​കാ​ർ​ഡു​ക​ൾ എ​ടു​ത്തു ന​ല്കി​യെ​ന്നു സം​ശ​യി​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഇ​യാ​ൾ​ക്കു പ​ങ്കു​ണ്ടോ​യെ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

നാ​ളു​ക​ൾ​ക്കു മു​ന്പ് തി​രു​ന​ക്ക​ര​യി​ലെ മൊ​ബൈ​ൽ ഷോ​പ്പി​ൽനി​ന്ന് എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ഫോ​ണു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. മോ​ഷ​ണം പോ​യ ഫോ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​ടി​യി​ലാ​ണ് ഇ​യാ​ളെ​ക്കു​റി​ച്ചു പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ച​ത്. കോ​ട്ട​യം വെ​സ്റ്റ് എ​സ്എ​ച്ച്ഒ എം.​ജെ. അ​രു​ണ്‍, എ​സ്ഐ ടി. ​ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Related posts