ഞങ്ങൾക്കും മത്‌സരിക്കേണ്ട;  ഏറ്റുമാനൂർ ഐടിഐയിലെ  എ​സ്എ​ഫ്ഐ​യു​ടെ ഗു​ണ്ടാ​യി​സം  അ​വ​സാ​നി​പ്പി​ക്ക​ണമെന്ന് എ​ഐ​എ​സ്എ​ഫ്

കോ​ട്ട​യം: എ​സ്എ​ഫ്ഐ​യു​ടെ ഗു​ണ്ടാ​യി​സം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് എ​ഐ​എ​സ്എ​ഫ്. ഐ​ടി​ഐ 2019-2020 യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നോ​മി​നേ​ഷ​ൻ കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​ന്‍റെ പേ​രി​ൽ ഏ​റ്റു​മാ​നൂ​ർ ഐ​ടി​ഐ വി​ദ്യാ​ർ​ഥി​യും എ​ഐ​എ​സ്എ​ഫ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ അ​മ​ൽ, എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​സ.് ഷാ​ജോ എ​ന്നി​വ​രെ എ​സ് എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് മ​ർ​ദ്ദി​ച്ചി​രു​ന്നു .

ഏ​റ്റു​മാ​നൂ​ർ ഐ​ടി​ഐ​യി​ൽ എ​ഐ​എ​സ്എ​ഫ് മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​ന്‍റെ പേ​രി​ൽ ദി​വ​സ​ങ്ങ​ളാ​യി എ​സ്എ​ഫ്ഐ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. അ​മ​ലി​നെ ക്ലാ​സി​ൽ നി​ന്നും വി​ളി​ച്ചി​റ​ക്കി എ​സ് എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ് വ​ച്ചി​രി​ക്കു​ന്ന​ത​റി​ഞ്ഞ് സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​സ്. ഷാ​ജോ​യ്ക്കും മ​ർ​ദ്ദ​ന​മേ​റ്റ​ത്. ക്യാ​ന്പ​സു​ക​ളി​ലെ എ​സ്എ​ഫ്ഐ​യു​ടെ ഏ​കാ​ധി​പ​ത്യ നി​ല​പാ​ട് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് എ​ഐ​എ​സ്എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts