“ഒ​രു ക​മ്യൂ​ണി​സ്റ്റ്കാ​ര​ന്‍റെ കൈ​യി​ൽ ര​ണ്ട് തോ​ക്കു​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം’..! പി.​ജെ​യെ അ​നുകൂ​ലി​ച്ച് അ​ഴീ​ക്കോ​ട് കാ​പ്പി​ലെ​പീ​ടി​ക​യി​ൽ ഫ്ല​ക്സ്

ക​ണ്ണൂ​ർ: സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​വും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​റു​മാ​യ ഇ.​പി. ജ​യ​രാ​ജ​നെ​തി​രേ​യു​ള്ള റി​സോ​ർ​ട്ട് വി​വാ​ദം ച​ർ​ച്ച​യാ​കു​ന്ന​തി​നി​ടെ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച പി. ​ജ​യ​രാ​ജ​നെ അ​നു​കൂ​ലി​ച്ച് ക​ണ്ണൂ​രി​ൽ ഫ്ല​ക്സ്. 

അ​ഴീ​ക്കോ​ട് കാ​പ്പി​ലെ​പീ​ടി​ക​യി​ലാ​ണ് പി. ​ജ​യ​രാ​ജ​ന്‍റെ ഫോ​ട്ടോ​യോ​ടു കൂ​ടി​യ കൂ​റ്റ​ൻ ഫ്ല​ക്സ് ഇ​ന്ന​ലെ രാ​ത്രി ഒ​രു സം​ഘം സ്ഥാ​പി​ച്ച​ത്.

“ഒ​രു ക​മ്യൂ​ണി​സ്റ്റ്കാ​ര​ന്‍റെ കൈ​യി​ൽ ര​ണ്ട് തോ​ക്കു​ക​ളു​ണ്ട‌ാ​യി​രി​ക്ക​ണം. ഒ​ന്ന് ശ​ത്രു​വി​നു നേ​രെ​യും ര​ണ്ട് പി​ഴ​യ്ക്കു​ന്ന സ്വ​ന്തം നേ​തൃ​ത്വ​ത്തി​നെ​തി​രെ​യും’ എ​ന്നാ​ണ് ഫ്ല​ക്സി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഫ്ല​ക്സ് ആ​രാ​ണ് സ്ഥാ​പി​ച്ച​തെ​ന്ന​തി​ന്‍റെ സൂ​ച​ന​ക​ൾ ഒ​ന്നും​ത​ന്നെ​യി​ല്ല. പി. ​ജ​യ​രാ​ജ​ന് ഏ​റെ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​മാ​യ അ​ഴീ​ക്കോ​ടാ​ണ് ഫ്ല​ക്സ് ഉ​യ​ർ​ത്തി​യി​ട്ടു​ള്ള​ത്.

Related posts

Leave a Comment