ഫ്ല​ക്സി​നു പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന തി​രി​ച്ച​റി​യ​ണം; പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് പി. ​ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: ത​ന്‍റെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് ഫ്ല​ക്സ് സ്ഥാ​പി​ച്ച​തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും അ​തു​കൊ​ണ്ട് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും പി. ​ജ​യ​രാ​ജ​ൻ.

ഫ്ല​ക്സ് ആ​രു വ​ച്ച​താ​യാ​ലും ഈ ​ഫ്ല​ക്സ് ബോ​ർ​ഡ് ഉ​ട​ൻ നീ​ക്കം ചെ​യ്യാ​ൻ പ്ര​ദേ​ശ​ത്തെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പി. ​ജ​യ​രാ​ജ​ൻ ഫെ​യ്സ് ബു​ക്കി​ലൂ​ടെ അ​റി​യി​ച്ചു.

“എ​ന്‍റെ ഫോ​ട്ടോ​യു​ള്ള ഒ​രു ഫ​ള്ക​സ് ബോ​ർ​ഡ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടു എ​ന്ന​താ​ണ് ഇ​ന്ന​ത്തെ വ​ല​തു​പ​ക്ഷ മാ​ധ്യ​മ വാ​ർ​ത്ത! എ​ന്നാ​രം​ഭി​ക്കു​ന്ന പോ​സ്റ്റി​ൽ പാ​ർ​ട്ടി​യി​ൽ ഭി​ന്ന​ത ഉ​ണ്ടെ​ന്നു വ​രു​ത്താ​നാ​ണു വ​ല​തു​പ​ക്ഷ ശ്ര​മം.

അ​തി​ന് വേ​ണ്ടി പ​ല ത​ന്ത്ര​ങ്ങ​ളും അ​വ​ർ ഉ​പ​യോ​ഗി​ക്കും. സ്വ​യം പോ​സ്റ്റ​ർ ഒ​ട്ടി​ച്ച് വാ​ർ​ത്ത​യാ​ക്കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഉ​ള്ള നാ​ടാ​ണി​ത്.

അ​തു​കൊ​ണ്ട്ത​ന്നെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ജാ​ഗ്ര​ത​യോ​ടെ ഇ​രി​ക്ക​ണ​മെ​ന്നും’ പോ​സ്റ്റി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment