സ്കൂൾ പാചക തൊഴിലാളികളുടെ മൂന്ന് വർഷമായി മുടങ്ങിക്കിടക്കുന്ന വേ​ത​ന കു​ടി​ശിക ഉടൻ വിതരണം ചെയ്യണമെന്ന് എ​ൻടിയുസി

കൊല്ലം: ​കേ​ര​ള​ത്തി​ലെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പാ​ച​ക തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മൂന്നുവ​ർ​ഷ​ത്തെ വേ​ത​ന കു​ടി​ശിക ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് (ഐ ​എ​ൻ ടിയു സി)​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ ​ഹ​ബീ​ബ് സേ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.

മി​നി​മം വേ​ത​നം 700 രൂ​പ​യാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നും, അ​വ​ധി​ക്കാ​ല വേ​ത​നം പ്ര​തി​മാ​സം 5000 രൂ​പ​യാ​യി വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്നും, ഒ​രു തൊ​ഴി​ലാ​ളി​യെ​കൊ​ണ്ട് 500 കു​ട്ടി​ക​ൾ​ക്ക് ഉ​ച്ച ഭ​ക്ഷ​ണം ത​യാ​റാ​ക്ക​ണ​മെ​ന്ന പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ് നി​ല​വി​ലു​ള്ള തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ​തി​നാ​ൽ പു​നഃ​പ​രി​ശോ​ധി​ക്കു​ക പ്രാ​യാ​ധി​ക്യം മൂ​ലം വി​ര​മി​ക്കു​ന്ന​വ​ർ​ക്ക് മ​തി​യാ​യ ആ​നു​കൂ​ല്യ​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളും അ​നു​വ​ദി​ക്കു​ക, 5 വ​ർ​ഷ​മാ​യി പാ​ച​ക തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്ക് സ്ഥി​ര നി​യ​മ​നം ന​ൽ​കു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് സം​ഘ​ട​ന രൂ​പം ന​ൽ​കു​മെ​ന്നും എ ​ഹ​ബീ​ബ് സേ​ട്ട് അ​റി​യി​ച്ചു.

Related posts

Leave a Comment