കൊ​ടി​മൂ​ട്ടി​ൽ ഭ​ദ്ര​കാ​ളി ക്ഷേ​ത്രോത്‌സവത്തിന് കൊ​ടി​യേ​റി; സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള സ​മൂ​ഹ വി​വാ​ഹം നാ​ളെ

ചാ​ത്ത​ന്നൂ​ർ: പാ​രി​പ്പ​ള്ളി കൊ​ടി​മൂ​ട്ടി​ൽ ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ൽ ദ​ശ​ദി​ന ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി. ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള നി​ർ​ധ​ന യു​വ​തി​ക​ളു​ടെ വി​വാ​ഹം നാളെ ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ ന​ട​ത്തും.

കൊ​ടി ഊ​രു​ചു​റ്റ് ലോ​ഷ​യാ​ത്ര ന​ട​ത്തി​യാ​ണ് ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ എ​ത്തി​ച്ച​ത്. ക്ഷേ​ത്രം ത​ന്ത്രി പു​തു​മ​ന ഇ​ല്ല​ത്ത് ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി ,മേ​ൽ​ശാ​ന്തി പാ​ഴൂ​ർ മ​ഠം കേ​ശ​വ​ൻ ന​മ്പൂ​തി​രി എ​ന്നി​വ​രു​ടെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ച​ട​ങ്ങു​ക​ൾ ന​ട​ത്തി ക്ഷേ​ത്രം മാ​നേ​ജിം​ഗ് ട്ര​സ്റ്റി കെ.​ഗോ​പി​നാ​ഥ​ൻ കൊ​ടി​യേ​റ്റ് ച​ട​ങ്ങ് നി​ർ​വ​ഹി​ച്ചു.

ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്.​പ്ര​ശോ​ഭ​ൻ ,ബി.​ര​വീ​ന്ദ്ര​ൻ, വി.​വി​നോ​ദ് എ​ന്നി​വ​ർ കൊ​ടി​യേ​റ്റ് ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.’ കൊ​ടി​യേ​റ്റി​ന് ശേ​ഷം പ​ടു​ക്ക സ​മ​ർ​പ്പ​ണ​വും ന​ട​ത്തി.

കോ​ട്ട​ക്കോ​രം പു​ത്ത​ൻ​കാ​വ് ര​ക്തേ​ശ്വ​രി ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ നി​ന്നും കാ​വ​ടി​ക്കോ​ണം അ​പ്പു​പ്പ​ൻ​കാ​വ് ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ നി​ന്നും ഭ​ക്ത​ജ​ന​ങ്ങ​ൾ ഘോ​ഷ​യാ​ത്ര​യാ​യി എ​ത്തി​യാ​ണ് ദേ​വി സ​ന്നി​ധി​യി​ൽ പ​ടു​ക്ക സ​മ​ർ​പ്പ​ണം ന​ട​ത്തി​യ​ത്. രാ​ത്രി സ​ന്താ​ന​ഗോ​പാ​ലം ക​ഥ​ക​ളി​യും ഉ​ണ്ടാ​യി​രു​ന്നു.

നാളെ രാ​വി​ലെ പ​ത്തി​നാ​ണ് ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ നി​ർ​ധ​ന യു​വ​തി​ക​ളു​ടെ സ​മൂ​ഹ വി​വാ​ഹം. എ​ല്ലാ ആ​ചാ​ര ച​ട​ങ്ങു​ക​ളോ​ടു​കൂ​ടി​യാ​ണ് വി​വാ​ഹ​ക​ർ​മ്മ​ങ്ങ​ൾ .വി​വാ​ഹി​ത​രാ​കു​ന്ന ദ​മ്പ​തി​മാ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ളും ന​ല്കും.

തു​ടർന്ന് ചേ​രു​ന്ന സ​മ്മേ​ള​നം എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം.​പി.​ഉ​ദ്ഘാ​ട​നം ചെ​യ്യും.​ജി.​എ​സ്.​ജ​യ​ലാ​ൽ എം.​എ​ൽ.​എ.​അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. പ്ര​മു​ഖ വ്യ​ക്തി​ക​ൾ പ്രസംഗിക്കും.

Related posts

Leave a Comment