അമിക്കസ് ക്യൂറി വരും എല്ലാം ശരിയാകും..! ബി നിലവറ തുറന്ന വിഷയത്തിൽ രാജകുടുംബവുമായി ചർച്ച നടത്തി; അമിക്കസ് ക്യൂറിയുടെ വരവോടെ എല്ലാം ശുഭമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

padmanabha-templeതിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവിതാംകൂർ രാജകുടുംബവുമായി ചർച്ച നടത്തി. ആചാരപരമായ തടസങ്ങളാണ് രാജകുടുംബം മുന്നോടുവച്ചതെന്നു മന്ത്രി വ്യക്തമാക്കി. അമിക്കസ് ക്യൂറിയുടെ വരവോടെ എല്ലാം ശുഭമാകുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.

രാ​​​ജ​​​കു​​​ടും​​​ബ​​​വു​​​മാ​​​യി അ​​​ഭി​​​പ്രാ​​​യ സ​​​മ​​​ന്വ​​​യം ഉ​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​മി​​​ക്ക​​​സ് ക്യൂ​​​റി ഗോ​​​പാ​​​ൽ സു​​​ബ്ര​​​ഹ്മ​​​ണ്യം ഈ ​​​ആ​​​ഴ്ച ചർച്ച നടത്തും.

Related posts