ന​ല്ല​ത​ണ്ണി പാ​ല​ത്തി​നു സ​മീ​പം കാ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി


തൊ​ടു​പു​ഴ: ഇ​ന്ന​ലെ രാ​ത്രി ഏ​ല​പ്പാ​റ -വാ​ഗ​മ​ണ്‍ റൂ​ട്ടി​ൽ ന​ല്ല​ത​ണ്ണി പാ​ല​ത്തി​നു സ​മീ​പം കാ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കാ​ണാ​താ​യ ര​ണ്ടു പേ​രി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

മ​റ്റൊ​രാ​ൾ​ക്കാ​യി പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. ന​ല്ല​ത​ണ്ണി സ്വ​ദേ​ശി​ക​ളാ​യ മാ​ർ​ട്ടി​ൻ ,അ​നീ​ഷ് എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ രാ​ത്രി ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30 ഓ​ടെ ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ലാ​ണ് കാ​ർ ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്. രാ​ത്രി​യി​ൽ ത​ന്നെ മ​ണി​ക്കൂ​റു​ക​ളോ​ളം തി​ര​ച്ചി​ൽ ന​ട​ത്തി​യ ശേ​ഷം പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂ​ലം ഫ​യ​ർ​ഫോ​ഴ്സ് പി​ൻ​വാ​ങ്ങി. ക​ന​ത്ത മ​ഴ​യെ അ​വ​ഗ​ണി​ച്ചു നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കാ​ർ ക​ണ്ടെ​ത്തി.

ഒ​ഴു​ക്കി​ൽ​പെ​ട്ട സ്ഥ​ല​ത്ത് നി​ന്ന് 100 മീ​റ്റ​ർ മാ​റി​യാ​ണ് വാ​ഹ​നം ക​ണ്ടെ​ത്തി​യ​ത്. ഈ ​ഭാ​ഗം കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ കാ​റ് ക​ണ്ട​തി​ന്‍റെ 50 മീ​റ്റ​ർ മാ​റി അ​ർ​ധ​രാ​ത്രി​യോ​ടെ മാ​ർ​ട്ടി​ന്‍റെ മൃ​ത​ദേ​ഹ​വും ക​ണ്ട​ത്തി. മാ​ർ​ട്ടി​ന്‍റെ മൃ​ത​ദേ​ഹം പീ​രു​മേ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment