ജീ​വ​കാ​രു​ണ്യ പ്രവർത്തകൻ പാ​ക്ക​ഞ്ഞി കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി​യു​ടെ സ്മ​ര​ണ​യി​ൽ കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് ത​ണ​ലേ​കാ​ൻ ഈ നാലേക്കർ

ത​ല​ശേ​രി: കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് ത​ണ​ലേ​കാ​ൻ പാ​ക്ക​ഞ്ഞി കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി​യു​ടെ സ്മ​ര​ണ​യി​ൽ നാ​ലേ​ക്ക​ർ.

യു​എ​ഇ ആ​സ്ഥാ​ന​മാ​യു​ള്ള അ​ൽ – മ​ദീ​ന ഗ്രൂ​പ്പി​ന്‍റെ സ്ഥാ​പ​ക​നാ​യ അ​ന്ത​രി​ച്ച പാ​നൂ​ർ എ​ലാ​ങ്കോ​ട്ടെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന പാ​ക്ക​ഞ്ഞി കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി​യു​ടെ സ്മ​ര​ണ​ക്കാ​യാ​ണ് ക​ല്ലാ​ക്ക​ണ്ടി​യി​ൽ നാ​ലേ​ക്ക​ർ സ്ഥ​ലം കി​ട​പ്പു രോ​ഗി​ക​ളു​ടെ ശു​ശ്രൂ​ഷ​ക്കാ​യി ന​ൽ​കു​ന്ന​ത്.

അ​ങ്ക​ൺ​വാ​ടി മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജു വ​രെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ പ​ടു​ത്തു​യ​ർ​ത്തി​യ പാ​ക്ക​ഞ്ഞി മ​ത-​രാ​ഷ്ട്രീ​യ-​ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

ക​ല്ലി​ക്ക​ണ്ടി എ​ൻ​എ​എം കോ​ള​ജി​ന​ടു​ത്തു​ള്ള ഭൂ​മി​യാ​ണ് പാ​നൂ​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പൂ​ക്കോ​യ ത​ങ്ങ​ൾ ഹോ​സ്പി​റ്റ​ലി​ന് വി​ട്ടു ന​ല്കു​ന്ന​ത്.

കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ലം മു​സ്‌​ലിം​ലീ​ഗ്ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പൂ​ക്കോ​യ ത​ങ്ങ​ൾ ഹോ​സ്പി​റ്റ​ലി​ന്‍റെ കീ​ഴി​ൽ നാ​ലേ​ക്ക​റി​ൽ കി​ട​പ്പു രോ​ഗി​ക​ൾ​ക്കാ​യി കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി മെ​മ്മോ​റി​യ​ൽ സ്റ്റിം​സ് വി​ല്ലേ​ജ് സ്ഥാ​പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ട്ട കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് സ​ന്തോ​ഷി​ക്കാ​നും ആ​സ്വ​ദി​ക്കാ​നു​മു​ള്ള എ​ല്ലാ ഭൗ​തി​ക​വും മാ​ന​സി​ക​വു​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന വി​ശാ​ല​മാ​യ കാ​മ്പ​സാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

വി​ട്ടു കി​ട്ടു​ന്ന നാ​ലേ​ക്ക​ർ ഭൂ​മി​യി​ൽ ബ​ഹു മു​ഖ പ​ദ്ധ​തി​ക​ളാ​ണ് ഭാ​ര​വാ​ഹി​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ക​ല്ലി​ക്ക​ണ്ടി​യി​ലെ പ്ല​സ​ന്‍റ് ഹി​ല്ലി​ൽ​വെ​ച്ച് ന​ട​ക്കു​ന്ന സ്റ്റിം​സ് വി​ല്ലേ​ജി​ന്‍റെ ശി​ലാ​സ്ഥാ​പ​നം പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കും.

നി​യോ​ജ​ക​മ​ണ്ഡ​ലം മു​സ്‌​ലിം​ലീ​ഗ്‌ പ്ര​സി​ഡ​ന്‍റ് പൊ​ട്ട​ങ്ക​ണ്ടി അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​നാ​കും. മു​സ്‌​ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​എ​ൽ​എ സ്റ്റിം​സ് വി​ല്ലേ​ജ് പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തും.

ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി നി​ർ​വ​ഹി​ക്കും. കെ.​മു​ര​ളീ​ധ​ര​ൻ എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഡോ. ​എം.​എ.​അ​മീ​റ​ലി പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും. പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ ഭൂ​മി​യു​ടെ രേ​ഖ പി.​കെ.​ഇ​ബ്രാ​ഹിം ഹാ​ജി പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് കൈ​മാ​റും.

പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പൊ​ട്ട​ങ്ക​ണ്ടി അ​ബ്ദു​ള്ള, പി.​പി.​എ.​സ​ലാം, പി.​കെ.​ഷാ​ഹു​ൽ ഹ​മീ​ദ്, പാ​നൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​നാ​സ​ർ മാ​സ്റ്റ​ർ, കാ​ട്ടൂ​ർ മ​ഹ​മൂ​ദ്, ബേ​ങ്കി​ൽ ഹ​നീ​ഫ, ടി.​കെ.​ഹ​നീ​ഫ, ഇ.​എ.​നാ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment