കോട്ടയം: സര്‍ക്കാര്‍ ഭൂമി കൈയേറി സ്വകാര്യ വ്യക്തി കെട്ടിടം സ്ഥാപിച്ചതില്‍ പ്രതിഷേധിച്ച് പാലാ നഗരസഭ ഓഫീസിനു മുമ്പില്‍ ശവപ്പെട്ടിയില്‍ കിടന്നു സമരം ചെയ്തു പ്രതിഷേധം.
പാലാ നഗരസഭയില്‍ ആര്‍വി പാര്‍ക്കിനു സമീപം പൊന്‍കുന്നം പാലത്തിനു താഴെ മുനിസിപ്പാലിറ്റിയുടെ ഭൂമി കൈയേറി കെട്ടിടം സ്ഥാപിച്ചതിനെതിരേ പാലാ സ്വദേശി അജി മര്‍ക്കോസാണ് ഇന്നു രാവിലെ ആറു മുതല്‍ മുനിസിപ്പല്‍ ഓഫീസിനു മുമ്പില്‍ ശവപ്പെട്ടിയില്‍ കിടന്നു സമരം ആരംഭിച്ചത്.
കെട്ടിടം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് നഗരസഭയില്‍ പല പ്രാവശ്യം നേരിട്ടെത്തി ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല.
നൂറുകണക്കിനാളുകള്‍ ദിവസേന യാത്ര ചെയ്യുന്ന നടപ്പുവഴിയാണ് കൈയേറി കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ ലൈസന്‍സ് റദ്ദാക്കിയെങ്കിലും പൊളിച്ചുനീക്കാന്‍ നഗരസഭ അധികൃതര്‍ തയാറായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് അജി മര്‍ക്കോസ് സമരം ആരംഭിച്ചത്.
