മൈക്കിലൂടെ ഒരു വാചകം തെറ്റാതെ മുഴുപ്പിച്ചു പറയാനുള്ള ധൈര്യമില്ലാത്തവരാണ് ഈ ട്രോളന്മാര്‍! സായി ടീച്ചറെ ട്രോളുന്നവര്‍ക്കെതിരേ വാളെടുത്ത് സന്തോഷ് പണ്ഡിറ്റ്…

കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ വിദ്യാഭ്യാസ ചാനലായ വിക്‌ടേഴ്‌സിലൂടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുകയാണ്. എന്നിരുന്നാലും എന്തിനും ഏതിനും ആരെയും പരിഹസിക്കുന്ന മലയാളി മാറില്ലെന്നു തെളിയിക്കുന്നതാണ്

ഒന്നാക്ലാസിലെ കുട്ടികള്‍ക്കു വേണ്ടി തങ്കു പൂച്ചയുടെയും മിട്ടു പൂച്ചയുടെയും കഥ പറഞ്ഞ സായ് ശ്വേതയ്‌ക്കെതിരേ ട്രോളുകള്‍ എന്ന പേരില്‍ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. ഇതേത്തുടര്‍ന്ന് ടീച്ചറിന് പിന്തുണയുമായി നിരവധി ആളുകളാണ് രംഗത്ത് വന്നത്.

നടന്‍ സന്തോഷ് പണ്ഡിറ്റും ടീച്ചര്‍ക്കെതിരേ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരേ ശക്തമായി പ്രതികരിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. എന്തിനെയും ഏതിനെയും അപമാനിക്കുക എന്നത് നമ്മള്‍ മലയാളികള്‍ക്ക് ഒരു രസകരമായ ഒരു ക്രൂരതയാണ് …ഒരു മൈക്ക്
കൊടുത്താല്‍ ഒരു വാചകം മുഴുമിപ്പിച്ച് പറയാനുള്ള ധൈര്യം പോലും ഈ സൈബര്‍ ട്രോളന്മാര്‍ക്കില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം

കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ മനോഹരമായ് online class എടുത്ത ടീച്ചറെ ചില൪ ഭീകരമായ് ട്രോളുന്നതും, അവരുടെ പഠന രീതിയെ കളിയാക്കി ശക്തമായ് അവ൪ക്കെതിരെ സൈബ൪ ആക്രമണം നടത്തുന്നതും ശ്രദ്ധയില് പെട്ടു.

സാക്ഷര കേരളത്തിന്ടെ, പ്രബുദ്ധരുടെ ഈ പ്രവ൪ത്തിയില് വേദനിക്കുന്നു.ഇതു പോലെ മറ്റു പല യുവതികളായ ടീച്ച൪മാ൪ക്കെതിരേയും നിരവധി സൈബ൪ കുറ്റങ്ങള് പലരും ചെയ്യുന്നു.

ഇത്തരക്കാരെ പോലീസ് നിലക്ക് നിറുത്തണം.എന്തിനെയും ഏതിനെയും അപമാനിക്കുക എന്നത് നമ്മൾ മലയാളികൾക്ക് ഒരു രസകരമായ ഒരു ക്രൂരതയാണ് …

ഒരു മൈക് കൊടുത്താൽ ഒരു വാചകം മുഴുമിപ്പിച്ച് പറയാനുള്ള ധൈര്യം പോലും ഈ സൈബ൪ ട്രോളന്മാ൪ക്കില്ല. ഇന്ന് ഈ പാവം ടീച്ച൪മാരെ കളിയാക്കുന്നവ൪ ചിന്തിക്കുക.

പണ്ട് സ്കൂളില് LKG, UKG, 1 st class, പഠിക്കുമ്പോള് ഇങ്ങനെയൊക്കെ ആയിരുന്നു നമ്മളേയും പല ടീച്ച൪മാരും പഠിപ്പിച്ചത്. ആ യുവതികളായ ടീച്ച൪മാരുടെ പേരില് വ്യാജ profile ഉണ്ടാക്കി രസിക്കുന്നവരേയും പുട്ടണം.

എത്ര സുന്ദരമായി ആണ് ആ ടീചർ ക്ലാസ്സ് എടുത്തത് …ഇത് പോലെ ആത്മാർത്ഥത ഉള്ള ടീച്ചർ മാർ ആണ് നമ്മുക്ക് വേണ്ടത്..ഈ ട്രോളുകളില് ഒന്നും ടീച്ച൪മാ൪ തളരരുത്. ടീച്ചർമാ൪ ധൈര്യമായിട്ട് മുന്നോട്ട് പോകുക…

ഏതു ഉയർന്ന പദവിയിൽ ഇരുന്നാലും അടിസ്ഥാനം പ്രൈമറി വിദ്യാഭ്യാസം തന്നെയാണ് എന്നതാണ് സത്യം.സൈബ൪ ആക്രമണം അവസാനിപ്പിക്കുക. അവർ സ്ത്രീകൾ ആണ് .. അതിനെല്ലാം ഉപരി അധ്യാപകരാണ്…

വിദ്യ പകർന്നു തരുന്നവരാണ് ..ആ പദവിയോടെങ്കിലും ബഹുമാനം കാണിക്കാൻ ഈ ട്രോളന്മാ൪ ശ്രമിക്കുക. Big salute to the teachers. (വാല് കഷ്ണം…. മുമ്പ് “മിനി മോളുടെ അച്ഛ൯” സിനിമക്കു വേണ്ടി നഴ്സറി കുട്ടികള്ക്കായ് ഞാ൯ “തക്കുടു തക്കുടു വാവ കരഞ്ഞു അമ്മേ അമ്മേ… ഉണ്ട കണ്ണ൯ തവള കരഞ്ഞു പേക്രോം, പേക്രോം” എന്ന പാട്ട് എഴുതിയല്ലോ.

സം ഭവം ആ പാട്ട് വ൯ ഹിറ്റായെങ്കിലും എനിക്ക് ഇതു പോലെ കുറേ ട്രോള് കിട്ടി.പിന്നെ “ഉരുക്കു സതീശ൯” സിനിമയില് കുഞ്ഞു കുട്ടികള്ക്കായ് ഞാനെഴുതിയ “പാവ കുഞ്ഞിന് പാട്ടറിയാം പാടുന്നില്ലല്ലോ, തൂവല് ചിറകുകള് ഉണ്ടെങ്കിലും പറക്കുന്നില്ലല്ലൊ” എന്ന super hit പാട്ടിനും കുറേ പേ൪ ട്രോളി. “വയലാ൪ എഴുതുമോ ഇതു പോലെ ? ” എന്നൊക്കെ ആയിരുന്നു കമന്ട്. കുട്ടികളുടെ പാട്ട് അവ൪ക്ക് രസിക്കുന്ന രീതിയിലല്ലെ എഴുതേണ്ടത്.

അവരതെല്ലാം ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല് കുറേ എണ്ണം ബുദ്ധി ജീവി ചമഞ്ഞു ട്രോളുന്നു. കഷ്ടം )Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകൾ മായമില്ലാത്ത പ്രവർത്തികൾ,

ആയിരം സംസ്‌കാരിക നായക൯മാർക് അര പണ്ഡിറ്റ്)

https://www.facebook.com/santhoshpandit/posts/3179209578799947

Related posts

Leave a Comment