അ​ങ്ങാ​ടി​പ്പു​റം പൂ​ര​ത്തി​നി​ടെ ആ​ന ഇ​ട​ഞ്ഞു! രണ്ടു മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവില്‍ തളച്ചു; ഇടയാനുള്ള കാരണം…

അ​ങ്ങാ​ടി​പ്പു​റം: തി​രു​മാ​ന്ധാം​കു​ന്ന് ക്ഷേ​ത്ര​ത്തി​ൽ പൂ​ര​ത്തി​നു കൊ​ണ്ടു വ​ന്ന ആ​ന ഇ​ട​ഞ്ഞു.

ഗു​രു​വാ​യൂ​ർ ദാ​മോ​ദ​ർ​ദാ​സ് എ​ന്നു പേ​രു​ള്ള ആ​ന​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു മ​ണി​യോ​ടെ കു​ളി​പ്പി​ക്കു​ന്ന​തി​നി​ടെ ഇ​ട​ഞ്ഞ​ത്. ക്ഷേ​ത്ര​ത്തി​ലെ ശ്രീ​ശൈ​ലം ഹാ​ളി​ന് മു​ന്നി​ലെ ഷെ​ഡ് ആ​ന ത​ക​ർ​ത്തു.

ഉ​ട​ൻ ഗു​രു​വാ​യൂ​ർ ദേ​വ​സ്വം അ​ധി​കൃ​ത​രും പാ​പ്പാ​ൻ​മാ​രു​മെ​ത്തി ര​ണ്ടു മ​ണി​ക്കൂ​ർ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ആ​ന​യെ ത​ള​ച്ച​ത്.

ഏ​ഴാം പൂ​ര​മാ​യ ഇ​ന്ന​ലെ ആ​റാ​ട്ടി​നു മു​ന്പാ​യി​രു​ന്നു സം​ഭ​വം. ജ​ന​റ്റേ​റി​ന്‍റെ ശ​ബ്ദം കേ​ട്ട​താ​കാം ആ​ന ഇ​ട​യാ​ൻ കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു.

ആ​ന​യു​ടെ ആ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ പാ​പ്പാ​നെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. മ​റ്റാ​ർ​ക്കും പ​ര​ക്കേ​റ്റി​ട്ടി​ല്ല.

Related posts

Leave a Comment