ദേശീയ പണിമുടക്ക്;  കൊല്ലത്ത് ബസ് സർവീസ് ഇന്നുമില്ല; ട്രെയിൻ ഗതാഗതം സുഗമം

കൊല്ലം: സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ ആ​ഹ്വാ​നം ചെ​യ്ത 48 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്ക് ജി​ല്ല​യി​ൽ ഇന്നും ഏ​റെ​ക്കു​റെ പൂ​ർ​ണം. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും സ്വ​കാ​ര്യബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തുന്നില്ല. ഓട്ടോറിക്ഷകൾ കൂടാതെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തിലുണ്ട്. സ്കൂ​ളു​ക​ളും ബാ​ങ്കു​ക​ളും ഇന്നും അടഞ്ഞുകിടക്കുകയാണ്. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഹാ​ജ​ർ നി​ല കു​റ​വാണ്. ഇന്നലെത്തേതിൽനിന്ന് വ്യത്യസ്തമായി കുറെ കടകൾ കൂടി ഇന്ന് തുറന്നിട്ടുണ്ട്.കൊ​ല്ലം ന​ഗ​ര​ത്തി​ൽ മെ​യി​ൻ റോ​ഡി​ലും ബീ​ച്ച് റോ​ഡി​ലും ക​ട​ക​ൾ മിക്കതും തുറന്നിട്ടുണ്ട്.

എ​ന്നാ​ൽ വാ​ഹ​ന​ങ്ങ​ൾ ഒ​ന്നും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ‌ ന​ഗ​ര​നി​ര​ത്തു​ക​ളി​ൽ തി​ര​ക്ക് കു​റ​വാ​ണ്. വിജനമായ ബസ്  പ്പുകളാണ് കാണാൻ കഴിയുന്നത്. ഇന്ന് ജില്ലയിൽ ട്രെയിൽ തടയൽ ഉണ്ടാകില്ല. ഇന്നലെ കൊല്ലത്ത് ട്രെയിൻ തടഞ്ഞ 25പേർക്കെതിരെ കേസെടുത്തു. മറ്റ് കണ്ടാലറിയാവുന്ന 60പേർക്കെതിരെ കേസുണ്ട്. പരവൂരിൽ ട്രെയിൻ തടഞ്ഞതിന് എംഎൽഎ ഉൾപ്പടെ 15പേർക്കെതിരെ കേസടുത്തു.

ഇവിടെയും കണ്ടാലറിയാവുന്ന പലരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. കരുനാഗപ്പള്ളിയിൽ 20പേർക്കെതിരെ കേസെടുത്തു.ഇന്ന് പെ​ട്രോ​ൾ പ​ന്പു​ക​ൾ മിക്കതുംതുറന്നുപ്രവർത്തിക്കുന്നു. ജി​ല്ല​യി​ൽ ഒ​രി​ട​ത്തു​നി​ന്നും കാ​ര്യ​മാ​യ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ദേ​ശീ​യ പ​ണി​മു​ട​ക്ക് പത്തനാപുരം തുടങ്ങിയ മ​ല​യോ​ര മേ​ഖ​ല​യി​ൽ ര​ണ്ടാം ദി​ന​വും തു​ട​രു​ന്നു.

ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ല്‍ ഏ​താ​നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​ന്ന് തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.​ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ല​യ​ങ്ങ​ളും പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്നു​ണ്ട്.തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കു​ക, പ്ര​തി​മാ​സ​വ​രു​മാ​നം 18,000 രൂ​പ​യാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​രം. ബി​എം​എ​സ് ഒ​ഴി​കെ​യു​ള്ള തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളെ​ല്ലാം 48 മ​ണി​ക്കൂ​ര്‍ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ബ​സ്, ഓ​ട്ടോ, ടാ​ക്സി സ​ര്‍​വീ​സു​ക​ള്‍ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ പൂ​ർ​ണ്ണ​മാ​യും നി​ല​ച്ചു.

കെ​എ​സ്ഐ​ആ​ർ​ടി​സി തൊ​ഴി​ലാ​ളി​ക​ളും പ​ണി​മു​ട​ക്കു​ന്ന​തി​നാ​ൽ പ​ത്ത​നാ​പു​രം ഡി​പ്പോ​യി​ലെ സ​ർ​വ്വീ​സു​ക​ൾ നി​ശ്ച​ല​മാ​യി.​പ​ത്ത​നാ​പു​രം ന​ഗ​ര​ത്തി​ൽ ഏ​താ​നും ചി​ല ക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ എ​ന്ന​ത്തേ​തും പോ​ലെ നി​ര​ത്തി​ലി​റ​ങ്ങി.സ്കൂ​ളു​ക​ള്‍​ക്കും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളാ​ണെ​ങ്കി​ലും ബ​ഹൂ​ഭൂ​രി​പ​ക്ഷം അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും എ​ത്തി​യി​ല്ല.

ആ​ശു​പ​ത്രി​ക​ളെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍, സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ ഓ​ഫീ​സു​ക​ളും അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളും ഇന്നലെ ജോ​ലി​യി​ല്‍ നി​ന്ന് വി​ട്ടു നി​ന്നു. പ​ണി​മു​ട​ക്കി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് പ​ത്ത​നാ​പു​രം,കു​ന്നി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​ക​ട​നം ന​ട​ന്നു.

Related posts