അമരീന്ദർ വെള്ളം കലക്കും, ബിജെപി ചൂണ്ടയിടും! തു​ട​ർ​ഭ​ര​ണം സ്വ​പ്നം കാ​ണു​ന്ന കോ​ൺ​ഗ്ര​സി​ന് തി​രി​ച്ച​ടി​യാ​യേ​ക്കും

നിയാസ് മുസ്തഫ

അ​ടു​ത്ത നാ​ൾ വ​രെ പ​ഞ്ചാ​ബ് കോ​ൺ​ഗ്ര​സി​ന്‍റെ എ​ല്ലാ​മെ​ല്ലാ​മാ​യ അ​മ​രീ​ന്ദ​ർ സിം​ഗ് കോ​ൺ​ഗ്ര​സ് വി​ട്ട് പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത് തു​ട​ർ​ഭ​ര​ണം സ്വ​പ്നം കാ​ണു​ന്ന കോ​ൺ​ഗ്ര​സി​ന് തി​രി​ച്ച​ടി​യാ​യേ​ക്കും.

ത​മ്മി​ല​ടി​കൊ​ണ്ട് ഇ​തി​നോ​ട​കം ത​ന്നെ ക​ലു​ഷി​ത​മാ​ണ് പ​ഞ്ചാ​ബ് കോ​ൺ​ഗ്ര​സ് രാ​ഷ്‌‌​ട്രീ​യം.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ ആം​ ആ​ദ്മി പ​ഞ്ചാ​ബി​ൽ അ​ടു​ക്കും ചി​ട്ട​യു​മാ​യി പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ക​യാ​ണ്.

ആം​ ആ​ദ്മി​യു​ടെ ക​ര​ങ്ങ​ളി​ലേ​ക്ക് പ​ഞ്ചാ​ബി​ന്‍റെ ഭ​ര​ണം വ​രാ​ൻ അ​ധി​ക​നാ​ൾ കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ലാ​യെ​ന്ന ആ​ത്മ​വി​ശ്വാ​സ​മാ​ണ് ആം ​ആ​ദ്മി ക്യാ​ന്പ് ന​ൽ​കു​ന്ന​ത്.

അ​തേ​സ​മ​യം, അ​മ​രീ​ന്ദ​ർ സിം​ഗ് ക​ഴി​ഞ്ഞ ദി​വ​സം ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലു​മാ​യും ച​ർ​ച്ച ന​ട​ത്തി​യ​ത് ആ​ശ​ങ്ക​യോ​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡും കാ​ണു​ന്ന​ത്.

ബി​ജെ​പി​യി​ലേ​ക്ക് താ​നി​ല്ലെ​ന്നും കോ​ൺ​ഗ്ര​സി​ൽ തു​ട​രാ​ൻ ആ​ഗ്ര​ഹ​മി​ല്ലാ​യെ​ന്നും പ​റ​യു​ന്ന അ​മ​രീ​ന്ദ​റി​ന്‍റെ മ​ന​സി​ൽ പു​തി​യ പാ​ർ​ട്ടി എ​ന്ന​തു ത​ന്നെ​യാ​ണു​ള്ള​ത്.

ബി​ജെ​പി​യു​ടെ ര​ഹ​സ്യ​പി​ന്തു​ണ തേ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​മ​രീ​ന്ദ​ർ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച​തെ​ന്നാ​ണ് പി​ന്നാ​ന്പു​റ സം​സാ​രം.

കോ​ൺ​ഗ്ര​സി​നോ, ആം​ആ​ദ്മി പാ​ർ​ട്ടി​ക്കോ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ഇ​ല്ലാ​തെ വ​രു​ന്ന ഒ​രു സാ​ഹ​ച​ര്യം സം​സ്ഥാ​ന​ത്തു​ണ്ടെ​ന്നാ​ണ് അ​മ​രീ​ന്ദ​ർ ക​രു​തു​ന്ന​ത്.

ഈ സാഹചര്യം കൂടുതൽ ശക്തമായി സം ഭവിക്കാൻ കൂടിയാണ് പുതിയ പാർട്ടി എന്ന ലക്ഷ്യവുമായി അമരീന്ദർ കളത്തിലേക്ക് വരാൻ തയാറെടുക്കുന്നത്.

കോ​ൺ​ഗ്ര​സി​ലെ അ​സം​തൃ​പ്ത​രാ​യ നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും ത​ന്നോ​ടൊ​പ്പം കൂ​ടെ​ക്കൂ​ട്ടി​യാ​ൽ കോ​ൺ​ഗ്ര​സ് അ​ടി​ത്ത​റ​യി​ൽ വി​ള്ള​ലു​ണ്ടാ​വു​മെ​ന്നാ​ണ് അ​മ​രീ​ന്ദ​റി​ന്‍റെ പ്ര​തീ​ക്ഷ.

കോൺഗ്രസിന് ചെറിയ ഭൂരിപക്ഷമുള്ള പല നിയമസഭാ മണ്ഡലങ്ങളിലും അമരീ ന്ദറിന്‍റെ പാർട്ടി വരുന്നതോടെ മത്സരം കടുക്കും.

അ​കാ​ലി​ദ​ൾ എ​ൻ​ഡി​എ വി​ട്ട​തോ​ടെ പ​ഞ്ചാ​ബി​ൽ ബി​ജെ​പി​ക്കു വലിയ സ്വാ ധീനമില്ല. ഈ സാഹചര്യത്തിലാണ് അമരീ ന്ദറിന്‍റെ പാർട്ടിയെ ബിജെപിയും പ്രതീക്ഷ യോടെ നോക്കിക്കാണുന്നത്.

പ​ഞ്ചാ​ബി​ൽ കോ​ൺ​ഗ്ര​സ് ത​ക​ർ​ന്നാ​ൽ ദേ​ശീ​യ ത​ല​ത്തി​ൽ അ​ത് ബി​ജെ​പി​ക്ക് പ്ര​ചാ​ര​ണ ആ‍​യു​ധ​മാ​ക്കാം.

Related posts

Leave a Comment