‘പാ​പ്പ​ൻ’ ആ​യി സു​രേ​ഷ്ഗോ​പി കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ! കോ​വി​ഡി​നു​ശേ​ഷം വീ​ണ്ടു​മൊ​രു ഷൂ​ട്ടിം​ഗ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ​ത്തി​യ​പ്പോ​ൾ…

കാ​ഞ്ഞി​ര​പ്പ​ള്ളി: വ​ലി​യൊ​രു ഇ​ട​വേ​ള​യ്ക്കു ശേ​ഷം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലേ​ക്ക് മ​ല​യാ​ള​ത്തി​ന്‍റെ ആ​ക്ഷ​ൻ സൂ​പ്പ​ർ​സ്റ്റാ​ർ വീ​ണ്ടു​മെ​ത്തി.

മ​ല​യാ​ള​ത്തി​നു നി​ര​വ​ധി സൂ​പ്പ​ർ​ഹി​റ്റു​ക​ൾ ഒ​രു​ക്കി​യ ജോ​ഷി​യു​ടെ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ങ്ങു​ന്ന “പാ​പ്പ​ൻ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യാ​ണ് ന​ട​നും എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ​ത്തി​യ​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ഇ​ന്ന​ലെ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു.

ച​ട​ങ്ങി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ സ്വി​ച്ചോ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ചു. സു​രേ​ഷ് ഗോ​പി, ഗോ​കു​ൽ സു​രേ​ഷ് ഗോ​പി, ക​നി​ഹ എ​ന്നി​വ​രാ​ണ് ആ​ദ്യ ഷോ​ട്ടി​ൽ അ​ഭി​ന​യി​ച്ച​ത്.

കോ​വി​ഡി​നു​ശേ​ഷം വീ​ണ്ടു​മൊ​രു ഷൂ​ട്ടിം​ഗ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ​ത്തി​യ​പ്പോ​ൾ അ​ഭി​നേ​താ​ക്ക​ളെ​യും ഷൂ​ട്ടിം​ഗും കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കു പു​റ​മേ പാ​ലാ, തൊ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ മ​റ്റു ലൊ​ക്കേ​ഷ​നു​ക​ൾ. സു​രേ​ഷ് ഗോ​പി​യു​ടെ 252-ാം ചി​ത്ര​മാ​ണ്.

മാ​ത്യു പാ​പ്പ​ൻ എ​ന്ന പോ​ലീ​സ് ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് താ​രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പാ​പ്പ​ന്‍റെ ആ​ദ്യ ഷെ​ഡ്യൂ​ളി​ലാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി​യും പ്ര​ദേ​ശ​ങ്ങ​ളും ലൊ​ക്കേ​ഷ​നാ​കു​ന്ന​ത്.

ഒ​രു ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ് ത്രി​ല്ല​റാ​യി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നാ​യി വ​ൻ താ​ര​നി​ര​യാ​ണ് സു​രേ​ഷ് ഗോ​പി​ക്കൊ​പ്പം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.

സു​രേ​ഷ് ഗോ​പി​യും മ​ക​ൻ ഗോ​കു​ൽ സു​രേ​ഷും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച് കാ​മ​റ​യ്ക്കു മു​ന്നി​ലെ​ത്തു​ന്ന​ത് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ​ന്ന​തും മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്.

ഇ​വ​ർ​ക്കൊ​പ്പം പൂ​മ​രം ഫെ​യിം നീ​ത പി​ള്ള, നൈ​ല ഉ​ഷ, സ​ണ്ണി വെ​യ്ൻ, സ്വാ​സി​ക, ഷ​മ്മി തി​ല​ക​ൻ, ആ​ശാ ശ​ര​ത്, ടി​നി ടോം ​എ​ന്നി​വ​രും ഇ​വി​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി എ​ത്തു​ന്നു​ണ്ട്. ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Related posts

Leave a Comment