പാ​രാ ഏ​ഷ്യ​ൻ ഗെ​യിം​സ്; സെ​ഞ്ചു​റി മെ​ഡ​ല്‍​നേ​ട്ട​ത്തി​ന​രി​കെ ഇ​ന്ത്യ​ന്‍ കു​തി​പ്പ്‌

ഹാ​ങ്ഝൗ: പാ​രാ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ സെ​ഞ്ചു​റി മെ​ഡ​ൽ നേ​ട്ട​ത്തി​ലേ​ക്ക്. 25 സ്വ​ർ​ണ​വും 29 വെ​ള്ളി​യും 45 വെ​ങ്ക​ല​വു​മു​ൾ​പ്പെ​ടെ 99 മെ​ഡ​ലു​ക​ളാ​ണ് ഇ​തു​വ​രെ ഇ​ന്ത്യ​യു​ടെ നേ​ട്ടം. ഇ​ന്ന​ലെ മാ​ത്രം ഏ​ഴു സ്വ​ർ​ണ​വും ആ​റു വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വും ഇ​ന്ത്യ​യു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തി.

ഇ​ന്ത്യ​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച മെ​ഡ​ൽ നേ​ട്ട​മാ​ണി​ത്. ഗെ​യിം​സി​ന്‍റെ അ​വ​സാ​ന ദി​ന​മാ​യ ഇ​ന്ന് ഒ​രു മെ​ഡ​ൽ​കൂ​ടി ല​ഭി​ച്ചാ​ൽ ഇ​ന്ത്യ​ക്കു നൂ​റി​ലെ​ത്താം. ഇ​ന്ത്യ ഇ​തു​വ​രെ ഏ​ഷ്യ​ൻ പാ​രാ ഗെ​യിം​സി​ൽ 100 മെ​ഡ​ൽ​നേ​ട്ടം കൈ​വ​രി​ച്ചി​ട്ടി​ല്ല. 196 സ്വ​ർ​ണ​മു​ൾ​പ്പെ​ടെ 493 മെ​ഡ​ലു​ക​ളു​മാ​യി ചൈ​ന​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ഇ​ന്ത്യ ആ​റാ​മ​താ​ണ്.

ഇ​ന്ന​ലെ ഇ​ന്ത്യ​യു​ടെ ര​മ​ണ്‍ ശ​ർ​മ പു​രു​ഷ​ന്മാ​രു​ടെ 1500 മീ​റ്റ​റി​ൽ ഏ​ഷ്യ​ൻ ഗെ​യിം​സ് റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണം നേ​ടി. 4:20.80 എ​ന്ന സ​മ​യ​ത്തി​ലാ​യി​രു​ന്നു ശ​ർ​മ​യു​ടെ ഫി​നി​ഷിം​ഗ്. ഈ​യി​ന​ത്തി​ൽ വെ​ള്ളി നേ​ടി​യ തി​യോ​ഫി​ലോ ഫ്രെ​യ്റ്റാ​സും ഗെ​യിം​സ് റി​ക്കാ​ർ​ഡി​ട്ടു.

ശ​ർ​മ​യ്ക്കു പു​റ​മേ ആ​ർ​ച്ച​റി​യി​ൽ ശീ​ത​ൾ ദേ​വി​യും ബാ​ഡ്മി​ന്‍റ​ണ്‍ സിം​ഗി​ൾ​സി​ൽ പ്ര​മോ​ദ് ഭ​ഗ​ത്, തു​ള​സി​മ​തി മു​രു​ഗേ​ശ​ൻ, സു​ഹാ​സ് യ​തി​രാ​ജ് എ​ന്നി​വ​രും ഡ​ബി​ൾ​സി​ൽ നി​തേ​ഷ് കു​മാ​ർ-​ത​രു​ണ്‍ കൂ​ട്ടു​കെ​ട്ടും ഇ​ന്ന​ലെ പൊ​ന്ന​ണി​ഞ്ഞു. പു​രു​ഷ​ന്മാ​രു​ടെ ലോം​ഗ് ജം​പി​ൽ ഷോ​ളൈ​രാ​ജ് ധ​ർ​മ​രാ​ജും സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. 6.84 മീ​റ്റ​ർ ചാ​ടി പു​തി​യ റി​ക്കാ​ർ​ഡ് സൃ​ഷ്ടി​ച്ചാ​ണ് ഷോ​ളൈ​രാ​ജ് സ്വ​ർ​ണ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.

Related posts

Leave a Comment