പരുമല പെരുന്നാളിന് ദിവസങ്ങൾ മാത്രം ; തീർഥാടന പാതകളിൽ നിറയെ കുണ്ടും കുഴിയും

മാ​ന്നാ​ർ:​പ​രു​മ​ല പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റു​വാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്ര​മു​ള്ള​പ്പോ​ൾ തീ​ർ​ത്ഥാ​ട​ന വ​ഴി​ക​ൾ കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ക​യാ​ണ്.​പ​രു​മ​ല​യി​ലേ​ക്കു​ള്ള എ​ല്ലാ വ​ഴി​ക​ളും ഒ​രു പോ​ലെ ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​ത്ത രീ​തി​യി​ലാ​ണ്.​പ​രു​മ​ല​യ്ക്കു​ള​ളി​ലെ റോ​ഡു​ക​ളും ത​ക​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി കി​ട​ക്കു​ന്നു.​

പ​രു​മ​ല തീ​ർ​ത്ഥാ​ട​ക​ർ എ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വ​ഴി​ക​ളി​ലൊ​ന്നാ​ണ് കാ​യം​കു​ളം-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത.​ഈ പാ​ത​യി​ൽ വ​ൻ ഗ​ർ​ത്ത​ങ്ങ​ളാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും ഉ​ള്ള​ത്. വാ​ഹ​ന​ങ്ങ​ൾ ഈ ​കു​ഴി​ക​ളിലൂ​ടെ ക​യ​റി​യി​റ​ങ്ങു​വാ​ൻ ത​ന്നെ വ​ലി​യ പ്ര​യാ​സ​മാ​ണ്.​തി​രു​വ​ല്ല-​മാ​ന്നാ​ർ റോ​ഡി​ലും കുഴികൾ ഏറെ‍യാണ്.​പ​ല​പ്പോ​ഴും കു​ഴി​ക​ൾ കാ​ര​ണം മ​ണി​ക്കൂ​റു​ക​ൾ ത​ന്നെ ഗ​താ​ഗ​ത​കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്.

​തീ​ർ​ത്ഥാ​ട​ന സ​മ​യ​ത്ത് ഈ ​റോ​ഡു​ക​ൾ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ ഏ​റെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടും.​കാ​വും​ഭാ​ഗം-​ഇ​ടി​ഞ്ഞി​ല്ലം,കാ​വും​ഭാ​ഗം-​മു​ത്തൂ​ർ എ​ന്നീ റോ​ഡു​ക​ളും തീ​ർ​ത്ഥാ​ട​ക​ർ ഉ​പ​യോ​ഗി​ക്കു​ന്ന​വ​യാ​ണ്. ഈ ​ര​ണ്ട് റോ​ഡു​ക​ളും ത​ക​ർ​ന്ന​ടി​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്. മാ​ന്നാ​ർ-​പ​രു​മ​ല-​ചെ​ങ്ങ​ന്നൂ​ർ,മാ​ന്നാ​ർ-​ബു​ധ​നൂ​ർ-​ചെ​ങ്ങ​ന്നൂ​ർ റോ​ഡിലും കു​ഴി അ​ട​യ്ക്ക​ൽ ന​ട​ത്തേ​ണ്ടി​യി​രി​ക്കു​ന്നു.​

മാ​ന്നാ​ർ-​പാ​വു​ക്ക​ര-​വീ​യ​പു​രം റോ​ഡി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും പെ​രു​ന്നാ​ളി​ന് മു​ന്പ് തീ​രു​വാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്.​പ​രു​മ​ല പ​ള്ളി​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന ര​ണ്ട് റോ​ഡു​ക​ളാ​ണ് പ​രു​മ​ല പ​ള്ളി-​പ​ന​യ​ന്നാ​ർ​കാ​വ് റോ​ഡും,ആ​ശു​പ​ത്രി-​കോ​ട്ട​യ്ക്ക​മാ​ലി റോ​ഡും.​ഈ ര​ണ്ട് റോ​ഡു​ക​ളും തീ​ർ​ത്ഥാ​ട​ക​ർ ഉ​പ​യോ​ഗി​ക്കു​ന്ന​വ​യാ​ണ്.​

മാ​ന്നാ​ർ ടൗ​ണി​ലെ തി​ര​ക്ക് കു​റ​യ്ക്കു​വാ​ൻ വേ​ണ്ടി മാ​വേ​ലി​ക്ക​ര,ചെ​ങ്ങ​ന്നൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന പ​ദ​യാ​ത്രി​ക​രെ ഈ ​റോ​ഡി​ലൂ​ടെ​യാ​ണ് വി​ടു​ന്ന​ത്. എ​ന്നാ​ൽ കോ​ട്ട​യ്ക്ക​മാ​ലി പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ന്നി​ട്ട് മാ​സ​ങ്ങ​ൾ ആ​യി.​പാ​ല​ത്തി​ന് ബ​ല​ക്ഷ​യ​വും ഉ​ണ്ട്.​ഇ​തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്ന കി​ട​ക്കു​ക​യാ​ണ്.​തീ​ർ​ത്ഥാ​ട​ക​ർ​ക്ക് വ​ലി​യ തി​ര​ക്കി​ല്ലാ​തെ വ​രാ​വു​ന്ന ഈ ​റോ​ഡി​ന്‍റെ നി​ർ​മ്മാ​ണ​ങ്ങ​ൾ ഇ​നി​യും തു​ട​ങ്ങി​യി​ട്ടി​ല്ല.​

Related posts