ബി​ജു മേ​നോ​ന്‍റെ നാ​യി​ക​യാ​യി പാ​ർ​വ​തി

മി​ക​ച്ച അ​ഭി​ന​യം​കൊ​ണ്ട് പ്രേ​ക്ഷ​ക മ​ന​സ് കീ​ഴ​ട​ക്കി​യ ന​ടി പാ​ർ​വ​തി​യു​ടെ സി​നി​മ​ക​ൾ​ക്ക് ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്. അ​ഭി​ന​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ വ​ള​രെ സെ​ല​ക്ടീ​വാ​യ പാ​ർ​വ​തി​യു​ടെ അ​ടു​ത്ത ചി​ത്ര​ത്തി​നാ​യി പ്രേ​ക്ഷ​ക​ർ കാ​ത്തി​രി​ക്കു​ക​യാ​ണ്.

2017ൽ ​പു​റ​ത്തി​റ​ങ്ങി​യ ടേ​ക്ക് ഓ​ഫ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ന​ടി ഒ​ടു​വി​ലാ​യി അ​ഭി​ന​യി​ച്ച​ത്. റി​പ്പോ​ർ​ട്ടു​ക​ൾ അ​നു​സ​രി​ച്ച് ന​ടി പു​തി​യ ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​ണ്. ഈ ​വ​ർ​ഷം ഒ​രു ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ലും പാ​ർ​വ​തി അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

ഇ​പ്പോ​ഴി​താ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക് പു​റ​മേ ന​ടി മ​റ്റൊ​രു ചി​ത്ര​ത്തി​നും ഡേ​റ്റ് ന​ൽ​കി​യി​ട്ടു​ണ്ട്. ഹ​രി​കു​മാ​റി​ന്‍റെ അ​ടു​ത്ത ചി​ത്ര​ത്തി​ലാ​ണ് നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. മ​റ്റൊ​രു പ്ര​ത്യേ​ക​ത, പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​ര​നാ​യ ബി​ജു മേ​നോ​ന്‍റെ നാ​യി​ക​യാ​യാ​ണ് ചി​ത്ര​ത്തി​ൽ പാ​ർ​വ​തി അ​ഭി​ന​യി​ക്കു​ന്ന​ത്.

ചി​ത്ര​ത്തെക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഒ​ന്നും ത​ന്നെ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല. സം​വി​ധാ​യ​ക​ൻ ഹ​രി​കു​മാ​റാ​ണ് ചി​ത്ര​ത്തക്കു​റി​ച്ച് സൂ​ചി​പ്പി​ച്ച​ത്. ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

റോ​ഷ്ണി ദി​ന​ക​റി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ മൈ ​സ്റ്റോ​റി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് പാ​ർ​വ​തി ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പൃ​ഥ്വി​രാ​ജാ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

റൊ​മാ​ന്‍റി​ക് കോ​മ​ഡി ചി​ത്ര​മാ​യ മൈ ​സ്റ്റോ​റി​യി​ൽ താ​ര എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് പാ​ർ​വ​തി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ​ന്ന് നി​ന്‍റെ മൊ​യ്തീ​ൻ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം പൃ​ഥ്വി​രാ​ജും പാർവതിയും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

Related posts