ചൈനക്കാർക്കു പ്രിയം സൽമാൻ ഖാനെ

ബോ​ളി​വു​ഡി​ലെ വ​ലി​യ ഖാ​ൻ ആ​രാ​യി​രി​ക്കും? വി​ല​യി​രു​ത്താ​ൻ ക​ഴി​യു​മോ? ക​ഴി​യി​ല്ല എ​ന്നു​ത​ന്നെ പ​റ​യേ​ണ്ടി​വ​രും. ഓ​രോ ഖാ​നും അ​വ​രു​ടേ​താ​യ രീ​തി​യി​ൽ മു​ന്നി​ൽ​നി​ൽ​ക്കു​ന്നു. പ​റ​ഞ്ഞു​വ​രു​ന്ന​ത് ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ചാ​ണ്. സ​ൽ​മാ​ൻ ഖാ​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യ “ബ​ജ്റം​ഗി ഭാ​യ്ജാ​ൻ’ ചൈ​ന​യി​ൽ റി​ലീ​സ് ചെ​യ്ത് ആ​ദ്യ ദി​നം​ത​ന്നെ റ​ക്കാ​ർ​ഡ് മ​റി​ക​ട​ന്നു.

ആ​ദ്യ‌​ദി​ന​ത്തി​ലെ ബോ​ക്സ് ഓ​ഫീ​സ് ക​ള​ക്‌​ഷ​ൻ 23.8 ല​ക്ഷം ഡോ​ള​ർ. ആ​മി​ർ ഖാ​ന്‍റെ 3 ഇ​ഡി​യ​റ്റ്സ് ചൈ​ന​യി​ൽ​നി​ന്ന് ആ​കെ നേ​ടി​യ​തി​ലും കൂ​ടു​ത​ലാ​ണ് ബ​ജ്റം​ഗി ഭാ​യ്ജാ​ൻ ഒ​റ്റ ദി​വ​സം​കൊ​ണ്ട് നേ​ടി​യ​ത്. 22 ല​ക്ഷം ഡോ​ള​റാ​യി​രു​ന്നു 3 ഇ​ഡി​യ​റ്റ്സി​ന്‍റെ ചൈ​ന​യി​ലെ ബോ​ക്സ് ഓ​ഫീ​സ് ക​ള​ക്‌​ഷ​ൻ.

8000 സ്ക്രീ​നു​ക​ളി​ലാ​ണ് ബ​ജ്റം​ഗി ഭാ​യ്ജാ​ൻ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. ഇ​താ​ണ് നേ​ട്ട​ത്തി​നു വ​ഴി​യൊ​രു​ക്കി​യ​ത്. ക​ബീ​ർ ഖാ​ൻ ഒ​രു​ക്കി​യ ബ​ജ്റം​ഗി ഭാ​യ്ജാ​ൻ, ലി​റ്റി​ൽ ലോ​ലി​ത മ​ങ്കി ഗോ​ഡ് അ​ങ്കി​ൾ എ​ന്ന പേ​രി​ലാ​ണ് ചൈ​ന​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts