പി​ടി​വി​ടി​ല്ല​ടാ ക​ള്ളാ…. ട്രെ​യി​നി​ൽ ജ​ന​ലി​ലൂ​ടെ ഫോ​ൺ മോ​ഷ്ടി​ക്കാ​നെ​ത്തി​യ ക​ള്ള​നെ കൈ​യോ​ടെ പൊ​ക്കി യാ​ത്ര​ക്കാ​ർ; പി​ടി​വി​ടാ​തെ വ​ലി​ച്ചു​കൊ​ണ്ടു​പോ​യ​ത് ഒ​രു കി​ലോ മീ​റ്റ​റോ​ളം

ട്രെ​യി​ൻ യാ​ത്ര​യി​ൽ സാ​ധ​ന​ങ്ങ​ൾ ക​ള​വ് പോ​കു​ന്ന​ത് സാ​ധാ​ര​ണ സം​ഭ​വ​മാ​ണ്. ക​ൺ​മു​ന്നി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്താ​ലും തി​ര​ക്കു​ള്ള ട്രെ​യി​നി​ൽ നി​ന്നോ റെ​യി​ൽ വേ ​സ്റ്റേ​ഷ​നി​ൽ നി​ന്നോ ക​ള്ള​നെ പി​ടി​ക്കു​ക അ​ത്ര എ​ളു​പ്പ​മ​ല്ല. അ​തി​നാ​ൽ ത​ന്നെ ട്രെ​യി​ൻ യാ​ത്ര​ക​ളി​ൽ അ​തീ​വ ശ്ര​ദ്ധ പു​ല​ർ​ത്തേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ത്ത​ര​മൊ​രു സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

ട്രെ​യി​നി​ൽ ജ​ന​ലി​ന്‍റെ വ​ശ​ത്ത് ഇ​രി​ക്കു​ന്ന യാ​ത്ര​ക്കാ​ര​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ക്കാ​നെ​ത്തി​യ ക​ള്ള​ൽ വി​ചാ​രി​ച്ച​ത് എ​ളു​പ്പ​ത്തി​ൽ കാ​ര്യം ന​ട​ത്തി മു​ങ്ങാ​മെ​ന്നാ​ണ്. എ​ന്നാ​ൽ ക​ള്ള​ന്‍റെ പ​ണി ഏ​റ്റി​ല്ല. ഫോ​ൺ മോ​ഷ്ടി​ക്കാ​ൻ ജ​ന​ലി​ലൂ​ടെ കൈ​ക​ളി​ട്ട​തും യാ​ത്ര​ക്കാ​ർ ക​ള്ള​ന്‍റെ കൈ​യ്ക്ക് ക​യ​റി പി​ടി​ച്ചു. എ​ക്സി​ൽ പ​ങ്കു​വ​ച്ച ദൃ​ശ്യ​ങ്ങ​ളി​ൽ ഓ​ടു​ന്ന ട്രെ​യി​നി​ലൂ​ടെ ക​ള്ള​ൻ തൂ​ങ്ങി​ക്കി​ട​ന്ന് പോ​കു​ന്ന​ത് വ്യ​ക്ത​മാ​യി കാ​ണാം.

ഒ​രു കി​ലോ മീ​റ്റ​റോ​ളമാണ് ക​ള്ള​നെ ജനലിലൂടെ വ​ലി​ച്ചി​ഴ​ച്ചത്. ഇ​തി​നി​ടെ മ​റ്റ് യാ​ത്ര​ക്കാ​ർ സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചു.​ ബി​ഹാ​റി​ലെ ഭ​ഗ​ൽ​പൂ​രി​ന​ടു​ത്താ​ണ് സം​ഭ​വം. 2022-ൽ ​സ​മാ​ന​മാ​യ ഒ​രു സം​ഭ​വ​ത്തി​ൽ, ബീ​ഹാ​റി​ൽ ഒ​രു മോ​ഷ്ടാ​വ് സാ​ഹെ​ബ്പൂ​ർ ക​മ​ൽ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ നി​ർ​ത്തി​യി​രി​ക്കെ ജ​നാ​ല​യി​ലൂ​ടെ യാ​ത്ര​ക്കാ​ര​ന്‍റെ ഫോ​ൺ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

എ​ന്നാൽ ട്രെ​യി​ൻ സ്റ്റേ​ഷ​ൻ വി​ട്ടു​പോ​കു​മ്പോ​ൾ യാ​ത്ര​ക്കാ​ർ ക​ള്ള​ന്‍റെ കൈ​യി​ൽ മു​റു​കെ പി​ടി​ച്ചു. ഏ​ക​ദേ​ശം 10 കി​ലോ​മീ​റ്റ​റോ​ളമാണ് പി​ടി​വി​ടാ​തെ പി​ടി​ച്ച് വച്ചത്. ഒ​ടു​വി​ൽ ട്രെ​യി​ൻ ഖ​ഗാ​രി​യ​യ്ക്ക് അ​ടു​ത്താ​യ​പ്പോ​ഴാണ് ക​ള്ള​നെ വി​ട്ട​യ​ച്ച​ത്.

Related posts

Leave a Comment