Set us Home Page

പത്തനംത്തിട്ടയില്‍ ഇഞ്ചോടിഞ്ച് ത്രികോണ മത്സരം, മൂന്നുപേര്‍ക്കും ജയസാധ്യത, ശബരിമല വിഷയം ആരെ ജയിപ്പിക്കണമെന്ന് തീരുമാനിക്കും, കേരളത്തിലെ സ്റ്റാര്‍ മണ്ഡലത്തിലെ ഇന്റലിജന്‍സ് ബ്യൂറോയുടെ രഹസ്യ റിപ്പോര്‍ട്ട് പുറത്ത്

കേരളത്തില്‍ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംത്തിട്ട. സിറ്റിംഗ് എംപി ആന്റോ ആന്റണി യുഡിഎഫിനായി കോട്ട കാക്കാനെത്തുമ്പോള്‍ വീണ ജോര്‍ജ് എംഎല്‍എയെ മത്സരിപ്പിച്ച് മണ്ഡലം തിരിച്ചു പിടിക്കാനാണ് സിപിഎം ശ്രമം. കെ. സുരേന്ദ്രനെ ഗോദയിലെത്തിച്ച് ഞെട്ടിക്കാനുറച്ചാണ് ബിജെപി. മൂന്നുപേര്‍ക്കും വിജയസാധ്യതയുള്ള മണ്ഡലത്തില്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

കേരളത്തില്‍ മൂന്നു പ്രധാന മണ്ഡലങ്ങളില്‍ ബിജെപിക്ക് വിജയ സാധ്യതയെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ വിലിയിരുത്തല്‍. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എന്നീ മണ്ഡലങ്ങളാണവ. ഇവിടെ മൂന്നിടത്തും ശക്തമായ ത്രികോണ മത്സരം നടക്കും. തിരുവനന്തപുരത്ത് കുമ്മനവും ശശി തരൂരും തമ്മിലാകും നേരിട്ടുള്ള മത്സരമെന്നാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ വിലയിരുത്തല്‍.

തിരുവനന്തപുരത്ത് കുമ്മനം അതിശക്തമായ മത്സരത്തെയാണ് നേരിടുന്നത്. നഗരത്തില്‍ മുന്‍തൂക്കം നേടിയാലും പാറശ്ശാല, നെയ്യാറ്റിന്‍കര, കോവളം എന്നീ മണ്ഡലങ്ങളില്‍ ബഹുദൂരം മുമ്പോട്ട് പോകണം. തിരുവനന്തപുരത്ത് കുമ്മനവും ശശി തരൂരും തമ്മിലാകും നേരിട്ടുള്ള മത്സരമെന്നാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ വിലയിരുത്തല്‍.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS