പത്തനാപുരം താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ല;  മരുന്നിനായി രോഗികൾക്ക് കാത്തുനിൽക്കേണ്ടത് മണിക്കൂറുകൾ

പ​ത്ത​നാ​പു​രം : താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യെ​ങ്കി​ലും പ​ത്ത​നാ​പു​ര​ത്തെ സ​ർ​ക്കാ​ർ അ​തു​രാ​ല​യം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് പ​രി​മി​തി​ക​ൾ​ക്ക് ന​ടു​വി​ൽ.​ഒ​രു ക​മ്മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ന് പോ​ലും ഉ​ള്ള സ്റ്റാ​ഫു​ക​ള്‍ ഇ​ല്ലാ​തെ​യാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം.​

കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ആ​യി​ര​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ ആ​ശ്ര​യി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി അ​വ​ഗ​ണ​ന​യി​ല്‍ ന​ട്ടം തി​രി​യു​ന്നു.​നി​ര​വ​ധി ത​വ​ണ സ്റ്റാ​ഫ് പാ​റ്റേ​ണ്‍ പു​തു​ക്കി നി​ശ്ചി​യി​ക്ക​ണ​മെ​ന്നാ​വ​ശ്യം ഉ​യ​ര്‍​ന്നി​ട്ടും വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യും ഉ​ണ്ട്.

ആ​ഴ്ച​യി​ൽ ഒ​രു​ദി​വ​സം മാ​ത്രം ന​ട​ക്കു​ന്ന ഇ​ൻ​സു​ലി​ൻ, പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ൾ​ക്ക് കു​ട്ടി​ക​ളും വ​യോ​ധി​ക​രും അ​ട​ക്കം മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഫാ​ർ​മ​സി​യു​ടെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല. ഒ​രു കൗ​ണ്ട​ർ മാ​ത്ര​മാ​ണ് മ​രു​ന്ന് വി​ത​ര​ണ​ത്തി​നാ​യി ഉ​ള്ള​ത്.​മ​ണി​ക്കൂ​റു​ക​ള്‍ കാ​ത്തു​നി​ന്ന ശേ​ഷ​മാ​ണ് രോ​ഗി​ക​ള്‍​ക്ക് ഡോ​ക്ട​റെ കാ​ണാ​നും മ​രു​ന്ന് വാ​ങ്ങാ​നും ക​ഴി​യു​ക.​

പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ലെ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളും ആ​ദി​വാ​സി​മേ​ഖ​ല​യി​ല്‍ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളും ആ​ശ്ര​യി​ക്കു​ന്ന പ​ത്ത​നാ​പു​രം ക​മ്മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍ററിനാ​ണ് ഈ ​ദു​ര​വ​സ്ഥ.​ഡോ​ക്ട​ര്‍​മാ​ര​ട​ക്കം മു​പ്പ​തി​ല​ധി​കം സ്റ്റാ​ഫു​ക​ള്‍ വേ​ണ്ട സ്ഥാ​ന​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഉ​ള്ള​ത് ഇ​രു​പ​തി​ൽ താ​ഴെ ജീ​വ​ന​ക്കാ​ര്‍ മാ​ത്രം.​ദി​വ​സേ​ന അ​ഞ്ഞൂ​റി​ല​ധി​കം രോ​ഗി​ക​ളാ​ണ് ഇ​വി​ടെ ചി​കി​ല്‍​സ തേ​ടി എ​ത്തു​ന്ന​ത്.​

മ​ഴ​ക്കെ​ടു​തി​ക​ൾ​ക്ക് ശേ​ഷം രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ദ്ധ​ന ഉ​ണ്ട്. എ​ന്നാ​ല്‍ സ്റ്റാ​ഫു​ക​ളു​ടെ കു​റ​വ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ വ​ള​രെ​യ​ധി​കം ബാ​ധി​ക്കു​ന്നു​ണ്ട്.​പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ ഉ​ണ്ടൊ​കു​മ്പോ​ള്‍ രോ​ഗി​ക​ളു​ടെ എ​ണ്ണ​വും ക്ര​മ​തീ​ത​മാ​യി വ​ര്‍​ധിക്കും.​ആ​റ് മാ​സം മു​ന്‍​പാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി അ​പ്ഗ്രേ​ഡ് ചെ​യ്ത​ത്.

Related posts