‘പേട്രിയറ്റ്’ ചിത്രത്തിന് പ്രശംസകളുമായി തമിഴ് നടൻ പാർഥിപൻ

മഹേഷ് നാരായണ‍ൻ സംവിധാനം ചെയ്ത് മോഹൻലാലും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തെ പ്രശംസിച്ച് തമി‍ഴ് നടൻ പാർഥിപൻ. സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ ചിത്രത്തിന്‍റെ ടെക്നിക്കൽ വശത്തെക്കുറിച്ചും താരങ്ങളുടെ അഭിനയത്തെക്കുറിച്ചും അദ്ദേഹം പുകഴ്ത്തി പറഞ്ഞു. ‘എനിക്ക് ചുറ്റുമുള്ള താരങ്ങളാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. പ്രേക്ഷകനായി മാറിയത് ഞാൻ തന്നെയാണ്. മോഹൻലാലും മമ്മൂട്ടിയും താരങ്ങളായല്ല വന്നത്. അവർ ഒരു അനുഭവമായിട്ടാണ് എത്തിയത്.’ പാർഥിപൻ എ‍ഴുതി.

മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരുടെ അഭിനയത്തെക്കുറിച്ചും അദ്ദേഹം പ്രശംസിച്ചു. ‘ചിത്രത്തിലുള്ളവർ അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു’. അദ്ദേഹം പറഞ്ഞു. അന്തർദേശീയ നിലവാരത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നതെന്നും ഇത് മലയാള ചിത്രമല്ല. മലയാള ഭാഷ ചിത്രമെന്ന പേരിൽ അവർ ഇംഗ്ലീഷ് ചിത്രമെടുത്ത് വെച്ചിരിക്കുകയാണെന്നും പറഞ്ഞാണ് പാർഥിപൻ ചിത്രത്തെ പ്രശംസിക്കുന്നത്.

പേട്രിയറ്റിന്‍റെ നിർമാതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. സംവിധായകൻ മഹേഷ് നാരായണനെയും അദ്ദേഹം പ്രശംസിച്ചു. വളരെയധികം പക്വതയോടെ ചിത്രത്തിലെ വിഷയത്തെ കൈകാര്യം ചെയ്തുവെന്നും ഛായാഗ്രാഹണം വളരെ നല്ലതായിരുന്നുവെന്ന് അദ്ദേഹം പ്രശംസിച്ചു.മഹേഷ് നാരായണ‍ൻ സംവിധാനം ചെയ്ത് മോഹൻലാലും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തെ പ്രശംസിച്ച് തമി‍ഴ് നടൻ പാർഥിപൻ. സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ ചിത്രത്തിന്‍റെ ടെക്നിക്കൽ വശത്തെക്കുറിച്ചും താരങ്ങളുടെ അഭിനയത്തെക്കുറിച്ചും അദ്ദേഹം പുകഴ്ത്തി പറഞ്ഞു. ‘എനിക്ക് ചുറ്റുമുള്ള താരങ്ങളാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. പ്രേക്ഷകനായി മാറിയത് ഞാൻ തന്നെയാണ്. മോഹൻലാലും മമ്മൂട്ടിയും താരങ്ങളായല്ല വന്നത്. അവർ ഒരു അനുഭവമായിട്ടാണ് എത്തിയത്.’ പാർഥിപൻ എ‍ഴുതി.

 

 

Related posts

Leave a Comment