വി​സി​കെ പി​ന്തു​ണ ടി​വി​കെ​യ്ക്ക്: വി​ജ​യ് മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ലേ​ക്ക്? വി​ജ​യ്‌ ന​ൽ​കി​യ പി​ന്തു​ണ​ക്ക​ത്ത് വ്യാ​ജ​മെ​ന്ന് എ​എം​എം​കെ നേ​താ​വ് ടി.​ടി.​വി ദി​ന​ക​ര​ൻ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നി​ശ്ചി​ത​ത്വ​ത്തി​ന് അ​വ​സാ​ന​മാ​കു​ന്ന​താ​യി സൂ​ച​ന. വി​ടു​ത​ലൈ ചി​രു​തൈ​ക​ൾ ക​ച്ചി (വി​സി​കെ) വി​ജ​യ്ക്കു പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​മെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ട്.

ഇ​തോ​ടെ വി​ജ​യ്ക്ക് 118 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യാ​കും. 1967-ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ദ്രാ​വി​ഡേ​ത​ര പാ​ർ​ട്ടി സം​സ്ഥാ​ന​ത്ത് അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​ത്. നി​ല​വി​ൽ കോ​ൺ​ഗ്ര​സ് (5 സീ​റ്റ്), സി​പി​എ (2), സി​പി​എം (2) എ​ന്നീ പാ​ർ​ട്ടി​ക​ൾ വി​ജ​യ്‌​യ്ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ‍​യം, വി​ജ​യ്‌​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​വും (ടി​വി​കെ) ടി.​ടി.​വി. ദി​ന​ക​ര​ന്‍റെ എ​എം​എം​കെ​യും ത​മ്മി​ലു​ള്ള പോ​ര് ലോ​ക്ഭ​വ​നി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. എ​എം​എം​കെ​യു​ടെ ഏ​ക എം​എ​ൽ​എ വി​ജ​യ്‌​യു​ടെ പാ​ർ​ട്ടി​ക്ക് ന​ൽ​കി​യ പി​ന്തു​ണ​ക്ക​ത്ത് വ്യാ​ജ​മാ​ണെ​ന്നും ഇ​തി​നു പി​ന്നി​ൽ കു​തി​ര​ക്ക​ച്ച​വ​ട​മാ​ണെ​ന്നു​മാ​ണ് ദി​ന​ക​ര​ന്‍റെ ആ​രോ​പ​ണം.‌

234 അം​ഗ നി​യ​മ​സ​ഭ​യി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് 118 സീ​റ്റു​ക​ളാ​ണ് വേ​ണ്ട​ത്. 108 സീ​റ്റു​ക​ൾ നേ​ടി​യ വി​ജ​യ്‌​യു​ടെ പാ​ർ​ട്ടി, സ്വ​ത​ന്ത്ര​രു​ടെ​യും ചെ​റു​ക​ക്ഷി​ക​ളു​ടെ​യും പി​ന്തു​ണ​യോ​ടെ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നി​ടെ​യാ​ണ് എ​എം​എം​കെ എം​എ​ൽ​എ എ​സ്. കാ​മ​രാ​ജി​ന്‍റെ പി​ന്തു​ണ​ക്ക​ത്ത് ഗ​വ​ർ​ണ​ർ​ക്കു സ​മ​ർ​പ്പി​ച്ച​ത്. എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ എം​എ​ൽ​എ എ​ൻ​ഡി​എ സ​ഖ്യ​ത്തോ​ടൊ​പ്പ​മാ​ണെ​ന്നും ക​ത്തു വ്യാ​ജ​മാ​യി നി​ർ​മി​ച്ച​താ​ണെ​ന്നും ആ​രോ​പി​ച്ച് ദി​ന​ക​ര​ൻ നേ​രി​ട്ട് ഗ​വ​ർ​ണ​റെ ക​ണ്ടു.

വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നും ദി​ന​ക​ര​ൻ വ്യ​ക്ത​മാ​ക്കി. എ​ഐ​എ​ഡി​എം​കെ നേ​താ​വ് എ​ട​പ്പാ​ടി പ​ള​നി​സാ​മി​ക്കാ​ണ് ത​ങ്ങ​ളു​ടെ പി​ന്തു​ണ​യെ​ന്നും ദി​ന​ക​ര​ൻ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ‍​യം, ദി​ന​ക​ര​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ടി​വി​കെ രം​ഗ​ത്തെ​ത്തി. കാ​മ​രാ​ജ് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ക​ത്തെ​ഴു​തു​ന്ന ദൃ​ശ്യ​ങ്ങ​ൾ ടി​വി​കെ പു​റ​ത്തു​വി​ട്ടു.

ദി​ന​ക​ര​ന്‍റെ അ​റി​വോ​ടെ​യാ​ണ് പി​ന്തു​ണ ന​ൽ​കു​ന്ന​തെ​ന്ന് എം​എ​ൽ​എ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്. ത​ങ്ങ​ൾ​ക്ക് ആ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി കൂ​ടെ നി​ർ​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ദി​ന​ക​ര​ൻ മ​നഃ​പൂ​ർ​വം തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ടി​വി​കെ നേ​തൃ​ത്വം ആ​രോ​പി​ച്ചു.

Related posts

Leave a Comment