പ​ട്യാ​ല​ച്ചൂ​ടി​ല്‍ ഉ​രു​കി​ത്തെ​ളി​ഞ്ഞ് മ​ല​യാ​ളി​ത്തി​ള​ക്കം

PATTIYALAപ​ട്യാ​ല​യ്ക്കു മീ​തെ ക​ത്തി​യു​രു​കി നി​ന്ന സൂ​ര്യ​ന്‍റെ അ​ഗ്‌​നി​പ​രീ​ക്ഷ​ക​ളെ മ​റി​ക​ട​ന്ന് ട്രാ​ക്കി​ലും ഫീ​ല്‍ഡി​ലും ക​രു​ത്തു ചോ​രാ​തെ പോ​രാ​ടി​യ മ​ല​യാ​ളി താ​ര​ങ്ങ​ള്‍ പി​ടി​ച്ച​ട​ക്കി​യ​ത് നാ​ലു സ്വ​ര്‍ണ​വും ര​ണ്ടു വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വും ഉ​ള്‍പ്പെടെ പ​ത്തു മെ​ഡ​ലു​ക​ള്‍. ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് സീ​നി​യ​ര്‍ അ​ത്‌ലറ്റി​ക് മീ​റ്റി​ന്‍റെ അ​വ​സാ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ പ​ട്യാ​ല​യി​ലെ ഏ​റ്റ​വും കൂ​ടി​യ താ​പ​നി​ല 49 ഡി​ഗ്രി​യാ​യി​രു​ന്നു. പ്ര​ധാ​ന ഫൈ​ന​ലു​ക​ള്‍ ന​ട​ന്ന വൈ​കു​ന്നേ​രം 47 ഡി​ഗ്രി ചൂ​ടി​നെ മ​റി​ക​ട​ന്നാ​ണു താ​ര​ങ്ങ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ക്കി​റ​ങ്ങി​യ​ത്്.

വ​നി​ത​ക​ളു​ടെ 100 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ സ്വ​ര്‍ണം നേ​ടി​യ ന​യ​ന ജ​യിം​സും പു​രു​ഷ​ന്‍മാ​രു​ടെ 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ സ്വ​ര്‍ണം നേ​ടി​യ അ​മോ​ജ് ജേ​ക്ക​ബു​മാ​ണ് ഇ​ര​ട്ട സ്വ​ര്‍ണ​വു​മാ​യി മ​ല​യാ​ളി​ത്തി​ള​ക്കം കൂ​ട്ടി​യ​ത്. ട്രി​പ്പി​ള്‍ ജം​പി​ല്‍ യു. ​കാ​ര്‍ത്തി​ക് വെ​ള്ളി​യും ഹെ​പ്റ്റാ​ത്ത​ല​ണി​ല്‍ ലി​ക്സി ജോ​സ​ഫ് വെ​ങ്ക​ല​വും നേ​ടി. 1000 മീ​റ്റ​റി​ല്‍ ടി. ​ഗോ​പി​ക്കാ​ണ് വെ​ള്ളി.

1500ല്‍ ​ചി​ത്ര​യും ജി​ന്‍സ​ണും

വ​നി​ത​ക​ളു​ടെ 1500 മീ​റ്റ​റി​ല്‍ പാ​ല​ക്കാ​ട് മു​ണ്ടൂ​ര്‍ സ്വ​ദേ​ശി പി.​യു ചി​ത്ര സ്വ​ര്‍ണം നേ​ടി. പു​രു​ഷ​ന്മാ​രു​ടെ 1500 മീ​റ്റ​റി​ല്‍ ജി​ന്‍സ​ണ്‍ ജോ​ണ്‍സ​ന്‍ സ്വ​ര്‍ണം നേ​ടി. 4:26.48 മി​നി​റ്റി​ലാ​ണ് ചി​ത്ര ഫി​നി​ഷ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് ച​ക്കി​ട്ട​പ്പാ​റ സ്വ​ദേ​ശി ജി​ന്‍സ​ന്‍ ജോ​ണ്‍സ​ണ്‍ 3:48.49 മി​നി​റ്റി​ലാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. പു​രു​ഷ വി​ഭാ​ഗം 1500 മീ​റ്റ​റി​ല്‍ മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ സ​ജീ​ഷ് ജോ​സ​ഫ് എ​ട്ടാ​മ​തും അ​നൂ​പ് ടി.​കെ പ​ത്താ​മ​തും ഫി​നി​ഷ് ചെ​യ്തു.

ന​യ​ന​യ്ക്ക് ഇ​ര​ട്ട സ്വ​ര്‍ണം

100 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ ആ​ദ്യ​മാ​യി മ​ത്സ​രി​ച്ചാ​ണു ന​യ​ന ഈ ​വി​ഭാ​ഗ​ത്തി​ല്‍ സ്വ​ര്‍ണം നേ​ടി​യ​ത്. 13.96 സെ​ക്ക​ൻഡിലാ​ണ് ന​യ​ന ഫി​നി​ഷ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം വ​നി​ത​ക​ളു​ടെ ലോം​ഗ് ജ​ംപി​ലും ന​യ​ന സ്വ​ര്‍ണം നേ​ടി​യി​രു​ന്നു.

മ​ഹാ​രാ​ഷ്ട്ര​യു​ടെ അ​ങ്കി​ത ഗോ​സാ​വി 14.00 സെ​ക്ക​ൻഡില്‍ ഫി​നി​ഷ് ചെ​യ്ത് വെ​ള്ളി സ്വ​ന്ത​മാ​ക്കി. 14.03 സെ​ക്ക​ൻഡില്‍ ഫി​നി​ഷ് ചെ​യ്ത ക​ര്‍ണാ​ട​ക​യു​ടെ പ്രാ​ജ്ന എ​സ്. പ്ര​കാ​ശി​നാ​ണ് വെ​ങ്ക​ലം. ഈയി​ന​ത്തി​ല്‍ മ​ത്സ​രി​ച്ച മ​ല​യാ​ളി​ക​ളാ​യ എം. ​സു​ഗി​ന നാ​ലാം സ്ഥാ​ന​ത്തും കെ.​വി സ​ജി​ത ആ​റാം സ്ഥാ​ന​ത്തും ഡൈ​ബി സെ​ബാ​സ്റ്റ്യ​ന്‍ എ​ട്ടാം സ്ഥാ​ന​വും നേ​ടി.

അ​മോ​ജി​നു ര​ണ്ടാം സ്വ​ര്‍ണം

പു​രു​ഷ​ന്മാരുടെ 400 മീ​റ്റ​റി​ല്‍ മ​ല​യാ​ളി താ​രം അ​മോ​ജ് ജേ​ക്ക​ബ് 46.26 സെക്ക​ൻഡില്‍ ഫി​നി​ഷ് ചെ​യ്ത സ്വ​ര്‍ണം നേ​ടി. ക​ഴി​ഞ്ഞ ദി​വ​സം 800 മീ​റ്റ​റി​ലും ഡ​ല്‍ഹി മ​ല​യാ​ളി​യാ​യ അ​മോ​ജ് സ്വ​ര്‍ണം നേ​ടി​യി​രു​ന്നു. മ​ല​യാ​ളി​യാ​യ വൈ​ക്കം വ​ല്ല​കം സ്വ​ദേ​ശി സ​ച്ചി​ന്‍ റോ​ബി മൂ​ന്നാം സ്ഥാ​നം നേ​ടി. 46.26 സെ​ക്ക​ൻഡിലാ​ണ് സ​ച്ചി​ന്‍ റോ​ബി ഫി​നി​ഷ് ചെ​യ്ത​ത്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി ആ​രോ​ഗ്യ രാ​ജി​നാ​ണ് ഈ​യി​ന​ത്തി​ല്‍ ര​ണ്ടാം സ്ഥാ​നം. ക​ഴി​ഞ്ഞ വ​ര്‍ഷം മീ​റ്റ് റി​ക്കാ​ര്‍ഡ് സ്വ​ന്ത​മാ​ക്കി​യ ആ​രോ​ക്യ രാ​ജീ​വിന് ഇ​ത്ത​വ​ണ 46.64 സെ​​ക്ക​ൻഡില്‍ ഫി​നി​ഷ് ചെ​യ്യാ​നേ ക​ഴി​ഞ്ഞു​ള്ളു. ഈ ​വി​ഭാ​ഗ​ത്തി​ല്‍ ഫൈ​ന​ലി​ലെ​ത്തി​യ എ​ട്ടു പേ​രി​ല്‍ അ​ഞ്ചും മ​ല​യാ​ളി​ക​ളാ​യി​രു​ന്നു.

പ​തി​നാ​യി​ര​ത്തി​ല്‍ ഗോ​പി​ക്ക് വെ​ള്ളി

പു​രു​ഷ​ന്മാ​രു​ടെ 10,000 മീ​റ്റ​റി​ല്‍ മ​ല​യാ​ളി താ​രം ടി. ​ഗോ​പി വെ​ള്ളി നേ​ടി. ത​മി​ഴ്നാ​ടി​ന്‍റെ ജി. ​ല​ക്ഷ്മ​ണാ​ണ് സ്വ​ര്‍ണം നേ​ടി​യ​ത്. 29:23.46 മി​നി​റ്റി​ല്‍ ല​ക്ഷ്മ​ണ്‍ ഫി​നി​ഷ് ചെ​യ്ത​പ്പോ​ള്‍ 29:55.67 മി​നി​റ്റി​ല്‍ ഗോ​പി ഫി​നി​ഷ് ചെ​യ്തു. വ​നി​ത​ക​ളു​ടെ 10,000 മീ​റ്റ​റി​ല്‍ 33:12.67 മി​നി​റ്റി​ല്‍ ഫി​നി​ഷ് ചെ​യ്ത ത​മി​ഴ്നാ​ടി​ന്‍റെ എ​ല്‍. സൂ​ര്യ സ്വ​ര്‍ണം നേ​ടി. 33:15.77 മി​നി​റ്റി​ല്‍ ഫി​നി​ഷ് ചെ​യ്ത സ​ഞ്ജീ​വ​നി ജാ​ദ​വി​നാ​ണ് വെ​ള്ളി.

100 മീ​റ്റ​റി​ല്‍ ദ്യുതി​യും അ​മി​യ​കു​മാ​റും

മീ​റ്റി​ലെ ഗ്ലാ​മ​ര്‍ ഇ​ന​മാ​യ 100 മീ​റ്റ​റി​ല്‍ വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ഒ​ഡീ​ഷ​യു​ടെ ദ്യുതി ച​ന്ദ് സ്വ​ര്‍ണം നേ​ടി. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ഒ​ഡീ​ഷ​യു​ടെ അ​മി​യ കു​മാ​ര്‍ മാ​ലി​ക്കി​നാ​ണ് സ്വ​ര്‍ണം. അ​മി​യ​കു​മാ​റി​നും മീ​റ്റി​ല്‍ ഇ​ര​ട്ട സ്വ​ര്‍ണ​മാ​ണ്. 11.48 സെ​ക്ക​ൻഡില്‍ ഫി​നി​ഷ് ചെ​യ്താ​ണ് ദു​തി സ്വ​ര്‍ണം നേ​ടി​യ​ത്. 10.51 സെ​ക്ക​ന്‍റി​ലാ​ണ് അ​മി​യ കു​മാ​ര്‍ ഫി​നി​ഷ് ചെ​യ്ത​ത്.

100 മീ​റ്റ​റി​ല്‍ പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ആ​ന്ധ്ര​പ്ര​ദേ​ശി​ന്‍റെ ജ്യോ​തി​ഷ് കു​മാ​ര്‍ ദേ​ബ്നാ​ഥ് 10.57 സെ​ക്ക​ൻഡില്‍ ഫി​നി​ഷ് ചെ​യ്ത് വെ​ള്ളി​യും 10.60 സെ​ക്ക​ൻഡില്‍ ഫി​നി​ഷ് ചെ​യ്ത മ​ല​യാ​ളി താ​രം അ​നു​രൂ​പ് ജോ​ണ്‍ മൂ​ന്നാ​മ​തും എ​ത്തി. വ​നി​ത​ക​ളു​ടെ 100 മീ​റ്റ​റി​ല്‍ 11.57 സെ​ക്ക​ൻഡില്‍ ഫി​നി​ഷ് ചെ​യ്ത ഒ​ഡീ​ഷ​യു​ടെ ശ്രാ​ബ​നി ന​ന്ദ​യ്ക്കാ​ണ് വെ​ള്ളി. 11.68 സെക്ക​ൻഡില്‍ ഫി​നി​ഷ് ചെ​യ്ത മ​ല​യാ​ളി താ​രം മെ​ര്‍ലി​ന്‍ കെ. ​ജോ​സ​ഫ് മൂ​ന്നാ​മ​തെ​ത്തി.

ജാ​വ​ലി​നി​ല്‍ പു​തി​യ റി​ക്കാ​ര്‍ഡ്

വ​നി​ത​ക​ളു​ടെ ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ ഉ​ത്ത​ര്‍പ്ര​ദേ​ശി​ന്‍റെ അ​ന്നു റാ​ണി 61.86 മീ​റ്റ​ര്‍ എ​റി​ഞ്ഞ് പു​തി​യ ദേ​ശീ​യ റി​ക്കാ​ര്‍ഡി​ട്ടു. ക​ഴി​ഞ്ഞ വ​ര്‍ഷം സ്വ​ന്തം പേ​രി​ല്‍ കു​റി​ച്ച 60.01ന്‍റെ ​ദേ​ശീ​യ റി​ക്കാ​ര്‍ഡാ​ണ് അ​ന്നു പ​ട്യാ​ല​യി​ല്‍ ഇ​ത്ത​വ​ണ തി​രു​ത്തി​യെ​റി​ഞ്ഞ​ത്. ഈ ​വി​ഭാ​ഗ​ത്തി​ല്‍ 58.47 മീ​റ്റ​റി​ന്‍റെ മീ​റ്റ് റി​ക്കാ​ര്‍ഡും അ​ന്നു റാ​ണി​യു​ടെ പേ​രി​ലാ​ണ്.

റി​ക്കാ​ര്‍ഡി​ട്ട് നി​ര്‍മ​ല

വ​നി​ത​ക​ളു​ടെ 400 മീ​റ്റ​റി​ല്‍ ഹ​രി​യാ​ന​യു​ടെ ആ​ര്‍. നി​ര്‍മ​ല മീ​റ്റ് റി​ക്കാ​ര്‍ഡോ​ടു കൂ​ടി സ്വ​ര്‍ണം നേ​ടി. 51.28 സെ​ക്ക​ൻഡില്‍ ഓ​ടി​യെ​ത്തി​യ നി​ര്‍മ​ല 2002ല്‍ ​മ​ല​യാ​ളി താ​രം കെ.​എം ബീ​നാ മോ​ളു​ടെ പേ​രി​ലു​ള്ള റി​ക്കാ​ര്‍ഡാ​ണ് ത​ക​ര്‍ത്ത​ത്. ഈ​യി​ന​ത്തി​ല്‍ 52.70 സെ​ക്ക​ൻഡില്‍ ഓ​ടി​യെ​ത്തി​യ ക​ര്‍ണാ​ട​ക​യു​ടെ പൂ​വ​മ്മ​യ്ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. പ​ശ്ചി​മ ബം​ഗാ​ളി​ന്‍റെ മ​ജൂം​ദാ​ര്‍ ദേ​ബ​ശ്രീ​ക്കാ​ണ് മൂ​ന്നാം സ്ഥാ​നം.

ഡി​സ്‌​ക​സി​ല്‍ സു​വ​ര്‍ണ പ​ഞ്ചാ​ബ്

വ​നി​ത​ക​ളു​ടെ ഡി​സ്‌​ക​സ് ത്രോ​യി​ല്‍ 54.33 മീ​റ്റ​ര്‍ എ​റി​ഞ്ഞ പ​ഞ്ചാ​ബി​ന്‍റെ ക​മാ​ല്‍പ്രീ​ത് കൗ​ര്‍ ബാ​ല്‍ സ്വ​ര്‍ണം നേ​ടി. 53.86 മീ​റ്റ​ര്‍ എ​റി​ഞ്ഞ പ​ഞ്ചാ​ബി​ന്‍റെ ത​ന്നെ സീ​മ പു​നി​യ​ക്കാ​ണ് വെ​ള്ളി. പു​രു​ഷ​ന്മ​ാരു​ടെ 110 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ ത​മി​ഴ്നാ​ട് താ​ര​ങ്ങ​ളാ​യ പ്രേം ​കു​മാ​ര്‍ 14.34 സെ​ക്ക​ൻഡില്‍ ഫി​നി​ഷ് ചെ​യ്ത് സ്വ​ര്‍ണ​വും 14.35 സെ​ക്ക​ന്‍റി​ല്‍ ഫി​നി​ഷ് ചെ​യ്ത് സു​രേ​ഷ് വെ​ള്ളി​യും 14.52 സെ​ക്ക​ൻഡിലഫി​നി​ഷ് ചെ​യ്ത് ടി. ​ബാ​ല​മു​രു​ക​ന്‍ വെ​ങ്ക​ല​വും നേ​ടി.

പ​ട്യാ​ല​യി​ല്‍ നി​ന്ന് സെ​ബി മാ​ത്യു

Related posts