കാലവർഷത്തിന്‍റെ പിൻബലത്തിൽ കുതിപ്പു തുടർന്ന് ഓഹരി സൂചികകൾ

 ohariഓഹരി അവലോകനം / സോണിയ ഭാനു

ഓ​ഹ​രി സൂ​ചി​ക​ക​ൾ നാ​ലാം വാ​ര​വും റി​ക്കാ​ർ​ഡ് പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. കാ​ല​വ​ർ​ഷ​ത്തി​ന്‍റെ ക​ട​ന്നു​വ​ര​വ് സെ​ൻ​സെ​ക്സി​ന്‍റെ​യും നി​ഫ്റ്റി​യു​ടെ​യും മു​ന്നേ​റ്റ​ത്തി​നു കു​ട പി​ടി​ച്ചു.വി​ദേ​ശ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ക്ഷേ​പ മ​നോ​ഭാ​വം വി​പ​ണി​യു​ടെ അ​ടി​യൊഴു​ക്ക് കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി. സെ​ൻ​സെ​ക്സ് 245 പോ​യി​ന്‍റും നി​ഫ്റ്റി 58 പോ​യി​ന്‍റും ഉ​യ​ർ​ന്നു. നാ​ലാ​ഴ്ച​ക​ളി​ൽ ബി​എ​സ്ഇ സൂ​ചി​ക 1,414 പോ​യി​ന്‍റ് വാ​രി​ക്കൂട്ടി​യ​പ്പോ​ൾ നി​ഫ്റ്റി ഈ ​കാ​ല​യ​ള​വി​ൽ 310 പോ​യി​ന്‍റ് ക​യ​റി. സെ​ൻ​സെ​ക്സ് ഈ ​കാ​ല​യ​ള​വി​ൽ 4.74 ശ​ത​മാ​ന​വും നി​ഫ്റ്റി 3.97 ശ​ത​മാ​ന​വും വ​ർ​ധി​ച്ചു.

എ​ഫ്എം​സി​ജി, ഹെ​ൽ​ത്ത്കെ​യ​ർ, ഓ​ട്ടോ​മൊ​ബൈ​ൽ, ക​ണ്‍സ്യൂമ​ർ ഗു​ഡ്സ്, ബാ​ങ്കിം​ഗ് വി​ഭാ​ഗ​ങ്ങ​ളി​ലെ നി​ക്ഷേ​പ​താ​ത്പ​ര്യം സൂ​ചി​ക​യു​ടെ കു​തി​പ്പി​നു വേ​ഗ​ം പ​ക​ർ​ന്നു. അ​തേ​സ​മ​യം ഓ​പ്പ​റേ​റ്റ​ർ​മാ​ർ സ്റ്റീ​ൽ, ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ്, റി​യാ​ലി​റ്റി, ടെ​ക്നോ​ള​ജി, പ​വ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ ലാ​ഭ​മെ​ടു​പ്പു ന​ട​ത്തി. മു​ൻ​നി​ര​യി​ലെ 30 ഓ​ഹ​രി​ക​ളി​ൽ 18 എ​ണ്ണ​ത്തി​ന്‍റെ നി​ര​ക്ക് ക​യ​റി​യ​പ്പോ​ൾ 12 ഓ​ഹ​രി​ക​ൾ​ക്ക് ത​ള​ർ​ച്ച നേ​രി​ട്ടു.

മു​ൻ​നി​ര​യി​ലെ പ​ത്തു ക​ന്പ​നി​ക​ളി​ൽ അ​ഞ്ചി​ന്‍റെ​യും വി​പ​ണി​മൂ​ല്യ​ത്തി​ൽ 37,214 കോ​ടി രൂ​പ​യു​ടെ വ​ർ​ധ​ന. ഐ​ടി​സി​യു​ടെ വി​പ​ണി​മൂ​ല്യം 12,754.75 കോ​ടി രൂ​പ ഉ​യ​ർ​ന്നു. എ​ച്ച്ഡി​എ​ഫ്സി, എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, എ​ച്ച്‌​യു​എ​ൽ, മാ​രു​തി സു​സു​കി എ​ന്നി​വ​യ്ക്കും നേ​ട്ടം.വി​പ​ണി ബു​ള്ളി​ഷെ​ങ്കി​ലും ഇ​ട​പാ​ടു​ക​ളു​ടെ വ്യാ​പ്തി ചു​രു​ങ്ങി. ബി​എ​സ്ഇ​യി​ൽ 17,834.74 കോ​ടി രൂ​പ​യു​ടെ വ്യാ​പാ​രം ന​ട​ന്നു. തൊ​ട്ട് മു​ൻ​വാ​രം ഇ​ത് 20,043.27 കോ​ടി രൂ​പ​യാ​യി​രു​ന്നു. നി​ഫ്റ്റി​യി​ൽ 1,35,278.32 കോ​ടി​യു​ടെ ഇ​ട​പാ​ടു ന​ട​ന്നു. മു​ൻ ​വാ​രം ഇ​ത് 1,39,727.20 കോ​ടി രൂ​പ​യാ​യി​രു​ന്നു.

തെ​ക്കു​പ​ടി​ഞ്ഞാ​റൻ കാ​ല​വ​ർ​ഷ​ത്തി​ന്‍റെ കൃ​ത്യ​സ​മ​യ​ത്തു​ള്ള ക​ട​ന്നു​വ​ര​വുത​ന്നെ​യാ​ണ് ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ക്ഷേ​പ​താ​ത്പ​ര്യം വ​ർ​ധി​പ്പി​ച്ച​ത്. ഈ ​വാ​രം ഗോ​വൻ തീ​ര​ത്തേ​ക്കു പ്ര​വേ​ശി​ക്കു​ന്ന കാ​ല​വ​ർ​ഷം അ​ടു​ത്ത ചു​വ​ടു​വ​യ്പി​ൽ മ​ഹാ​രാ​ഷ്‌​ട്ര​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തോ​ടെ ബോം​ബെ ഓ​ഹ​രി സൂ​ചി​ക​യി​ൽ ആ​ന​ന്ദ​നൃ​ത്തം പ്ര​തീ​ക്ഷി​ക്കാം.

ഫോ​റെ​ക്സ് മാ​ർ​ക്ക​റ്റി​ൽ യു​എ​സ് ഡോ​ള​റി​നു മു​ന്നി​ൽ രൂ​പ 64.44ലാ​ണ്. വി​പ​ണി​യു​ടെ ച​ല​ന​ങ്ങ​ൾ സാ​ങ്കേ​തി​ക​മാ​യി വീ​ക്ഷി​ച്ചാ​ൽ രൂ​പ 63.93ലേ​ക്കു ശ​ക്തി​പ്രാ​പി​ക്കാം. വ​ർ​ഷാ​രം​ഭ​ത്തി​ൽ രൂ​പ ഡോ​ള​റി​നു മു​ന്നി​ൽ 68.23ലാ​യി​രു​ന്നു. വി​ദേ​ശ​നി​ക്ഷേ​പ​ത്തി​ന്‍റെ ക​രു​ത്തി​ലാ​ണ് രൂ​പ​യു​ടെ മി​ക​വ്.

വി​ദേ​ശ​ഫ​ണ്ടു​ക​ൾ മേ​യി​ൽ ഏ​ക​ദേ​ശം 9,000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ഓ​ഹ​രി​യി​ൽ ന​ട​ത്തി. ക​ട​പ്പ​ത്ര​ത്തി​ൽ അ​വ​ർ 15,000 കോ​ടി രൂ​പ ഇ​റ​ക്കി. വി​ദേ​ശ പോ​ർ​ട്ട് ഫോ​ളി​യോ നി​ക്ഷേ​പ​ക​ർ ക​ഴി​ഞ്ഞ വാ​രം ഓ​ഹ​രി​വി​പ​ണി​യി​ലും ക​ട​പ്പ​ത്ര​ത്തി​ലു​മാ​യി 4691.05 കോ​ടി രൂ​പ ഇ​റ​ക്കി. മേ​യി​ൽ മൊ​ത്തം 7,711 കോ​ടി രൂ​പ ഓ​ഹ​രി​യി​ലും 19,155 കോ​ടി രൂ​പ ക​ട​പ്പ​ത്ര​ത്തി​ലും നി​ക്ഷേ​പി​ച്ചു. എ​ഫ്പി​ഐ​യു​ടെ മേ​യി​ലെ ആ​കെ നി​ക്ഷേ​പം 26,866 കോ​ടി രൂ​പ​യാ​ണ്. ഫെ​ബ്രു​വ​രി-​ഏ​പ്രി​ൽ കാ​ല​യ​ള​വി​ൽ 94,900 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ പ്ര​വാ​ഹ​മു​ണ്ടാ​യി. അ​തേ​സ​മ​യം ജ​നു​വ​രി​യി​ൽ അ​വ​ർ 3496 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം തി​രി​ച്ചു​പി​ടി​ച്ചി​രു​ന്നു.

ആ​ർ​ബി​ഐ വാ​ര​മ​ധ്യം വാ​യ്പാ അ​വ​ലോ​ക​നം ന​ട​ത്തും. ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലാ​ണ് യോ​ഗം. പ​ലി​ശനി​ര​ക്കി​ൽ മാ​റ്റ​ത്തി​നു സാ​ധ്യ​ത​യി​ല്ല. റി​പ്പോ നി​ര​ക്ക് ഇ​പ്പോ​ൾ 6.25 ശ​ത​മാ​ന​മാ​ണ്.ബോം​ബെ സെ​ൻ​സെ​ക്സ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​വാ​ര​മാ​യ 31,333 വ​രെ ക​യ​റി​യ ശേ​ഷം വാ​രാ​ന്ത്യം 31,273 ലാ​ണ്. ഈ ​വാ​രം 31,447 ൽ ​ആ​ദ്യ പ്ര​തി​രോ​ധം മ​റി​ക​ട​ന്നാ​ൽ 31,622-31,911 വ​രെ ചു​വ​ടു​വ​യ്ക്കാം.

വി​പ​ണി​യു​ടെ താ​ങ്ങ് 30,983-30,694 പോ​യി​ന്‍റി​ലാ​ണ്. സ്ലോ ​സ്റ്റോ​ക്കാ​സ്റ്റി​ക്, ഫാ​സ്റ്റ് സ്റ്റോ​ക്കാ​സ്റ്റി​ക്, സ്റ്റോ​ക്കാ​സ്റ്റി​ക് ആ​ർ​എ​സ്ഐ എ​ന്നി​വ ഓ​വ​ർ ബോ​ട്ട്. നി​ഫ്റ്റി 9,563-9,673 റേ​ഞ്ചി​ൽ സ​ഞ്ച​രി​ച്ച ശേ​ഷം 9,653ൽ ​ക്ലോ​സിം​ഗ് ന​ട​ന്നു. നി​ഫ്റ്റി​ക്ക് 9,696 ലും 9,739 ​ലും പ്ര​തി​രോ​ധ​മു​ണ്ട്. സൂ​ചി​ക​യു​ടെ താ​ങ്ങ് 9,586-9,519 പോ​യി​ന്‍റി​ലാ​ണ്.

Related posts