പാവറട്ടി തീർഥകേന്ദ്രത്തിലെ ഭണ്ഡാരങ്ങൾ കവർന്നു; സിസിടിവി കാമറകള്‍ നശിപ്പിച്ച നിലയിൽ; കാൽ ലക്ഷത്തോളം രൂപ മോഷണം പോയി

പാ​വ​റ​ട്ടി: സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ത്ഥകേ​ന്ദ്ര​ത്തി​ൽ മൂന്നു ഭ​ണ്ഡാ​ര​ങ്ങ​ൾ പൊ​ളി​ച്ചു മോ​ഷ​ണം. കാ​ൽല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്നി​ട്ടു​ള്ള​ത്. ദേ​വാ​ല​യ​ത്തി​നു പിറ​കി​ലെ സ​ങ്കീ​ർ​ത്തി​യു​ടെ വാ​തി​ലി​ന്‍റെ പൂ​ട്ടു പൊ​ളി​ച്ച് അ​ക​ത്തുക​ട​ന്നാ​ണ് മോ​ഷ​ണം.

ദേ​വാ​ല​യ​ത്തി​നു​ള്ളി​ലെ തി​രു​കു​ടും​ബ തി​രു​സ്വ​രൂ​പ​ത്തി​നു മു​ന്നി​ലു​ള്ള ഭ​ണ്ഡാ​രം, അ​ൾ​ത്താ​ര​യി​ലെ ഉ​റ​ങ്ങു​ന്ന വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​ത്തോ​ടു ചേ​ർ​ന്നു​ള്ള ഭ​ണ്ഡാ​രം, അ​ന്നി​ദ​പെ​ട്ടി എ​ന്നിവയുടെ പൂ​ട്ട് ത​ക​ർ​ത്താ​ണ് മോ​ഷ​ണം. പ​ള്ളി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി.​സി.​ടി.​വി കാ​മ​റ​ക​ൾ തി​രി​ച്ചു വച്ചും മ​റ​ച്ചു​വച്ചു​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള​ത്. സി.​സി.​ടി.​വി.​കാ​മ​റ​ക​ളെ ക​ന്പ്യൂ​ട്ട​റു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന കേ​ബി​ളു​ക​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

പ​ള്ളി​ക്ക് ഉ​ള്ളി​ൽനി​ന്ന് ശ​ബ്ദം ഉ​ണ്ടാ​യ​തി​നെതു​ട​ർ​ന്ന് ദേ​വാ​ല​യ​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ജ​ന​ൽവ​ഴി അ​ക​ത്തേ​ക്ക് ടോ​ർ​ച്ച​ടി​ച്ചു നോ​ക്കി​യ​പ്പോ​ൾ അ​ക​ത്തു മോ​ഷ്ടാ​വി​നെ ക​ണ്ട​താ​യി പ​റ​യു​ന്നു. ജീ​വ​ന​ക്കാ​ര​ൻ ഉ​ട​ൻത​ന്നെ വി​സി​ൽ അ​ടി​ക്കു​ക​യും വി​കാ​രി​യ​ച്ച​നെ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​തി​നി​ടെ മോ​ഷ്ടാ​വ് പിറ​കു​വ​ശ​ത്തെ വാ​തി​ലി​ലൂ​ടെ ര​ക്ഷ​പ്പെട്ടു. ഗു​രു​വാ​യൂ​ർ എ.​സി.​പി, പാ​വ​റ​ട്ടി എ​സ്ഐ അ​നി​ൽ​കു​മാ​ർ, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ, ഷാ​ഡോ പോ​ലീ​സ്, ഡോ​ഗ് സ്ക്വാഡ് എ​ന്നി​വ​ർ ഉ​ച്ച​യ്ക്ക് പ​രി​ശോ​ധ​നക​ൾ​ക്കാ​യി ദേ​വാ​ല​യ​ത്തി​ലെ​ത്തും. മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽഎ, മു​ൻ എംഎ​ൽഎ പി.​എ.​മാ​ധ​വ​ൻ തു​ട​ങ്ങി​യ​വ​രും തീ​ർ​ത്ഥ​കേ​ന്ദ്ര​ത്തി​ലെ​ത്തി.

ദേ​വാ​ല​യ​ത്തി​ലെ സി​സി​ടി​വി ​കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽനി​ന്നും ത​ലമൂ​ടു​ന്ന മ​ഴക്കോട്ട് ധ​രി​ച്ച മോ​ഷ്ടാ​വി​നെ കാ​ണാ​ൻ ക​ഴി​ഞ്ഞു. മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടു​ന്ന​തി​ന് പോ​ലീ​സ് ഉൗ​ർ​ജി​ത അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts