വീ​ട്ടു​കാ​ർ ഉ​ൾ​പ്പെടെ സംഭവം കാ​ണു​ന്നു​ണ്ടെങ്കി​ലും..! ട്രെ​യി​നിനു മു​ന്നി​ൽനി​ന്ന് കു​ഞ്ഞ​നു​ജ​ത്തി​യു​ടെ ജീ​വ​ൻ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷി​ച്ച പവിത്രയേ തേടി അഭിനന്ദന പ്രവാഹം

അ​മ്പ​ല​പ്പു​ഴ: ട്രെ​യി​നിനു മു​ന്നി​ൽ നി​ന്ന് കു​ഞ്ഞ​നു​ജ​ത്തി​യു​ടെ ജീ​വ​ൻ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​നി​യെ എ​ച്ച്. സ​ലാം എം​എ​ൽ​എ അ​നു​മോ​ദി​ച്ചു.

അ​റ​വു​കാ​ട് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി പ​വി​ത്ര​യെ​യാ​ണ് എം​എ​ൽ​എ സ്കൂ​ളി​ലെ​ത്തി അ​ധ്യാ​പ​ക​രെ​യും സ​ഹ​പാ​ഠി​ക​ളെ​യും സാ​ക്ഷി​നി​ർ​ത്തി പൊ​ന്നാ​ട​യ​ണി​യി​ച്ച് അ​നു​മോ​ദി​ച്ച​ത്.

പു​ന്ന​പ്ര വ​ലി​യ തെെ​പ്പ​റ​മ്പ് വീ​ട്ടി​ൽ സ​ജി​മോ​ൻ-പ്ര​വീ​ണ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ പ​വി​ത്ര വീ​ടിനു സ​മീ​പ​ത്തു ക​ട​ന്നു​പോ​കു​ന്ന തീ​ര​ദേ​ശ റെ യി​ൽപാ​ള​ത്തി​ലൂ​ടെ പാ​ഞ്ഞ​ടു​ത്ത ട്രെയി​നിനുമു​ന്നി​ൽനി​ന്ന് അ​നു​ജ​ത്തി മി​ത്ര​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച​ത്. അ​റ​വു​കാ​ട് സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് മി​ത്ര.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 5.30ന് ​വീ​ടി​ന​ടു​ത്തു​ള്ള റെ​യി​ൽ​പാ​ത​യ്ക്കു സ​മീ​പം കൂ​ട്ടു​കാ​ർ​ക്കൊ​പ്പം പ​വി​ത്ര ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ അ​നു​ജ​ത്തി മി​ത്ര ട്രെയി​ൻ വ​രു​ന്ന​ത​റി​യാ​തെ പാ​ള​ത്തി​ലൂ​ടെ ന​ട​ന്നു​നീ​ങ്ങു​ക​യാ​യി​രു​ന്നു.

വീ​ട്ടു​കാ​ർ ഉ​ൾ​പ്പെടെ സംഭവം കാ​ണു​ന്നു​ണ്ടെങ്കി​ലും അ​ല​മു​റ​യി​ട്ട് ക​ര​യാ​ന​ല്ലാ​തെ അ​വ​ർ​ക്ക് ഒ​ന്നും ചെ​യ്യാ​നാ​കാ​ത്ത ദൂ​ര​ത്തി​ലാ​യി​രു​ന്നു.

ഈ ​ഘ​ട്ട​ത്തി​ലാ​ണ് സ്വ​ന്തം ജീ​വ​ൻ പോ​ലും നോ​ക്കാ​തെ പ​വി​ത്ര അനുജത്തിയെ മാ​റോ​ടു ചേ​ർ​ത്ത് പാ​ള​ത്തി​ൽനി​ന്ന് മാ​റ്റി​യ​ത്. തൊ​ട്ട​ടു​ത്ത നി​മി​ഷ​ത്തി​ൽ ചൂ​ളം വി​ളി​യോ​ടെ ട്രെ​യി​ൻ ക​ട​ന്നു​പോ​കു​ക​യും ചെ​യ്തു.

വി​വ​ര​മ​റി​ഞ്ഞ് സ്കൂ​ളി​ലെ​ത്തി​യ എ​ച്ച്. സ​ലാം പ​വി​ത്ര​യു​ടെ ക്ലാ​സ് മു​റി​യാ​യ 8 സിയി​ലെ​ത്തി പൊ​ന്നാ​ട​യ​ണി​യി​ക്കു​ക​യാ​യി​രു​ന്നു.

അ​ഡ്വ.​ ഷീ​ബാ രാ​കേ​ഷ്, പി. ​കെ. സ​ജീ​ന, ക്ലാ​സ് ടീ​ച്ച​ർ എ​സ്. എ​സ്. ജ​യ​ശ്രീ തു​ട​ങ്ങി​യ​വ​രും എംഎ​ൽഎയ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment