തൊ​ഴി​ല്‍ സ്തം​ഭ​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്  ആവശ്യപ്പെട്ട് തൊഴിലാളികളുടെ സമരം ഒരുവശത്ത്;  തു​ണി​ത്ത​ര​ങ്ങ​ള്‍ നെ​യ്‌​തെ​ടു​ക്കാ​നാ​യി നൂ​ലു​ക​ള്‍ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കു ക​യ​റ്റി​യയച്ച് പയ്യന്നൂർ ഖാദി കേന്ദ്രവും

പ​യ്യ​ന്നൂ​ര്‍: തൊ​ഴി​ല്‍ സ്തം​ഭ​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ഖാ​ദി ബോ​ര്‍​ഡി​ന്‍റെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു പ​യ്യ​ന്നൂ​ര്‍ ഖാ​ദി കേ​ന്ദ്ര​ത്തി​നു കീ​ഴി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ സ​മ​രം ന​ട​ത്തു​മ്പോ​ള്‍ തു​ണി​ത്ത​ര​ങ്ങ​ള്‍ നെ​യ്‌​തെ​ടു​ക്കാ​നാ​യി നൂ​ലു​ക​ള്‍ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കു ക​യ​റ്റി​യ​യ​ക്കു​ന്നു. പ​യ്യ​ന്നൂ​ര്‍ ഖാ​ദി കേ​ന്ദ്ര​ത്തി​നു കീ​ഴി​ലു​ള്ള 3,500 ഓ​ളം തൊ​ഴി​ലാ​ളി​ക​ള്‍​ക്കു ജോ​ലി ന​ല്‍​കാ​തെ​യാ​ണു ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കു പ​യ്യ​ന്നൂ​ര്‍ ഖാ​ദി​കേ​ന്ദ്ര​ത്തി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന നൂ​ലു​ക​ള്‍ ക​യ​റ്റി​യ​യ​ക്കു​ന്ന​ത്.

ഇ​വി​ടെ തു​ണി​യു​ടെ ഉ​ത്പാ​ദ​നം കു​റ​ച്ച​തി​നെ തു​ട​ര്‍​ന്ന് കെ​ട്ടി​ക്കി​ട​ക്കു​ന്ന നൂ​ലു​ക​ളാ​ണു ത​മി​ഴ്‌​നാ​ട്ടി​ലെ വി​വി​ധ മി​ല്ലു​ക​ളി​ലേ​ക്കു ക​യ​റ്റി​യ​യ​ക്കു​ന്ന​ത്.ക​യ​റ്റി​യ​യ​ക്കു​ന്ന നൂ​ലു​ക​ള്‍​ക്കു പ​ക​രം പ​ണ​മീ​ടാ​ക്കാ​തെ ഇ​വ ഉ​പ​യോ​ഗി​ച്ചു നെ​യ്ത തു​ണി​ത്ത​ര​ങ്ങ​ള്‍ തി​രി​കെ വാ​ങ്ങു​ക​യാ​ണു ഖാ​ദി കേ​ന്ദ്രം ചെ​യ്യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ തി​രി​കെ​യെ​ത്തു​ന്ന തു​ണി​ത്ത​ര​ങ്ങ​ള്‍ പ​യ്യ​ന്നൂ​ര്‍ ഖാ​ദി എ​ന്ന ലേ​ബ​ലി​ല്‍ വി​റ്റ​ഴി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണു ന​ട​ത്തു​ന്ന​തെന്ന് തൊഴിലാളികൾ ആരോ പിക്കുന്നു.

പ​യ്യ​ന്നൂ​ര്‍ ഖാ​ദി കേ​ന്ദ്ര​ത്തി​നു കീ​ഴി​ല്‍ ക​ണ്ണൂ​ര്‍-​കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​യി 72 നൂ​ല്‍​നൂ​ല്പ് കേ​ന്ദ്ര​ങ്ങ​ളും 65 നെ​യ്ത്ത് കേ​ന്ദ്ര​ങ്ങ​ളു​മാ​ണു​ള്ള​ത്. നെ​യ്ത്തി​നാ​വ​ശ്യ​മാ​യ നൂ​ലു​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത് ഇ​വി​ടെ നി​ന്നാ​ണ്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി നെ​യ്ത്ത് കു​റ​ച്ച​തോ​ടെ​യാ​ണ് ഇ​വി​ടെ നൂ​ലു​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. വി​ല്പ​ന കു​റ​ഞ്ഞ​താ​ണു ഖാ​ദി കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ബാ​ധി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

നെ​യ്ത്തി​നേ​ക്കാ​ള്‍ കൂ​ടു​ത​ലാ​യി നൂ​ലു​ത്പാ​ദ​നം കൂ​ടി​യ​താ​ണു നൂ​ലു​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കി​യ​ത്. നാ​ലു​കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 17 ല​ക്ഷം ക​ഴി നൂ​ലു​ക​ളാ​ണു കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍​കാ​ലം കെ​ട്ടി​ക്കി​ട​ന്നാ​ല്‍ നൂ​ലു​ക​ള്‍ പൊ​ടി​ഞ്ഞു​പോ​കും. ഖാ​ദി ക​മ്മീ​ഷ​ന്‍റെ കീ​ഴി​ലു​ള്ള ത​മി​ഴ്‌​നാ​ട്ടി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഇ​വി​ടെ ഉ​ദ്പാ​ദി​പ്പി​ക്കാ​ത്ത തു​ണി​ത്ത​ര​ങ്ങ​ളാ​ക്കു​ന്ന​ത്. 25 കോ​ടി രൂ​പ​യു​ടെ തു​ണി​ത്ത​ര​ങ്ങ​ളാ​ണു ഖാ​ദി കേ​ന്ദ്ര​ത്തി​ല്‍ വി​റ്റ​ഴി​ക്കാ​നാ​വാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.

വി​പ​ണ​ന​ത്തി​ലെ പോ​രാ​യ്മ​ക​ളാ​ണു വി​ല്‍​പ​ന കു​റ​യ്ക്കാ​നി​ട​യാ​ക്കി​യ​തെ​ന്നു തൊ​ഴി​ലാ​ളി​ക​ളും സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും പ​റ​യു​ന്നു. പ​യ്യ​ന്നൂ​ര്‍ ഖാ​ദി ക​ണ്ണൂ​ര്‍-​കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ സ്റ്റാ​ളു​ക​ളി​ല​ല്ലാ​തെ മ​റ്റെ​വി​ടെ​യും അ​ധി​കൃ​ത​ര്‍ ല​ഭ്യ​മാ​ക്കു​ന്നി​ല്ലെ​ന്നു തൊ​ഴി​ലാ​ളി​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

പാ​ര​മ്പ​ര്യ​വും ഗു​ണ​നി​ല​വാ​ര​വു​മു​ള്ള പ​യ്യ​ന്നൂ​ര്‍ ഖാ​ദി​യെ അ​ധി​കൃ​ത​ര്‍ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും തൊ​ഴി​ലാ​ളി​ക​ള്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു. കെ​ട്ടി​ക്കി​ട​ക്കു​ന്ന നൂ​ലു​പ​യോ​ഗി​ച്ച് ഇ​വി​ടെ​യു​ള്ള ഖാ​ദി തൊ​ഴി​ലാ​ളി​ക​ള്‍​ക്കു ജോ​ലി​ന​ല്‍​കാ​തെ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കു ക​യ​റ്റി​യ​ക്കു​ന്ന​തി​നെ​തി​രേ​യും പ്ര​തി​ഷേ​ധ​മു​യ​രു​ന്നു​ണ്ട്.

Related posts