പൂഞ്ഞാറിലെ സഹകരണത്തിന് പിന്നാലെ പി.സി. ജോര്‍ജ് ബിജെപി സഖ്യത്തിന്, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ബന്ധത്തില്‍ ഒന്നിച്ചു മത്സരിക്കാന്‍ സാധ്യത, പൂഞ്ഞാര്‍ പുലിയെ ഒപ്പമെത്തിക്കുന്നത് ബിജെപിക്ക് ഗുണമാകും

പി.സി. ജോര്‍ജിന്റെ കേരളാ ജനപക്ഷം ബിജെപി നയിക്കുന്ന എന്‍ഡിഎയിലേക്കെന്നു സൂചന. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയോടു ജോര്‍ജ് കാണിച്ച അടുപ്പത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രധാനമായ രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നുവരികയാണ്.

ലോക് സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട, കോട്ടയം മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ സ്ഥാനാര്‍ഥികളെ രംഗത്തിറക്കുമെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി. പത്തനംതിട്ടയില്‍ ഷോണ്‍ ജോര്‍ജ് സ്ഥാനാര്‍ഥിയായി കൂടെന്നില്ലെന്ന് പി.സി ജാര്‍ജ് വ്യക്തമാക്കി. പത്തനംതിട്ട, കോട്ടയം സീറ്റുകള്‍ക്കു പുറമെ ചാലക്കുടി, തിരുവനന്തപുരം സീറ്റുകളാണ് പാര്‍ട്ടി മത്സരിക്കാന്‍ പരിഗണിക്കുന്നത്. പൂഞ്ഞാര്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ സാമുദായിക ഘടന ഇപ്പോഴത്തെ സാഹചര്യത്തില്‍ നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് ജനപപക്ഷം.

നാളെ തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇക്കാര്യങ്ങളില്‍ ചര്‍ച്ച നടത്തും. പിസി തോമസ് ഇടുക്കിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയസ്ഥാനാര്‍ഥിയായേക്കുമെന്ന സൂചനയില്‍ അവിടെ ജനപക്ഷം സ്ഥാനാര്‍ഥിയെ നിറുത്തുന്നില്ല. അടുത്തകാലത്തുയര്‍ന്ന ചില സാമുദായിക സംഭവവികാസങ്ങളില്‍ ജോര്‍ജെടുത്ത നിലപാടിന് ലഭിച്ച പിന്‍തുണയുടെ പശ്ചാത്തലത്തിലാണ് മുന്നണി സഹകരണം.

Related posts