മത്സ്യത്തൊഴിലാളി വിഭാഗത്തിനു ഭരണത്തില്‍ പങ്കാളിത്തം നല്‍കണമെന്ന് പി.സി.ജോര്‍ജ്

pc main

കായംകുളം: മത്സ്യതൊഴിലാളി വിഭാഗത്തിനു ഭരണത്തില്‍ പങ്കാളിത്തം നല്‍കണമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ മത്സ്യതൊഴിലാളികളും ആദിവാസി, ദളിത് വിഭാഗങ്ങളുംഏറെ അവഗണിക്കപ്പെടുകയാണ്. മത്സ്യ തൊഴിലാളികള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പ്രീമിയം വാങ്ങുമെങ്കിലും അവര്‍ക്ക് ആവശ്യമായ ചികിത്സ സഹായം ലഭിക്കില്ല. മരണമടഞ്ഞാലോ അപകടത്തില്‍പ്പെടുകയോ ചെയ്താല്‍ ഇന്‍ഷ്വറന്‍സ് തുകയ്ക്ക് ഏറെ കഷ്ടപ്പെടുകയും ചെയ്യണം.

ഓള്‍ കേരളമത്സ്യ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയ ഇദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രോഗാവസ്ഥയില്‍ ഇവര്‍ക്ക് ഒരു സഹായവും ലഭിക്കില്ല. കടലില്‍നിന്നു നിശ്ചിത പരിധിവിടാതെ വീടു വച്ചാല്‍ അധികൃതര്‍ പൊളിച്ചു മാറ്റും. എന്നാല്‍ വന്‍കിട റിസോര്‍ട്ട് ഉടമകള്‍ നിയമം ലംഘിച്ചാല്‍ ഇവര്‍ മൗനം പാലിക്കും.   കേന്ദ്ര സര്‍ക്കാര്‍ മത്സ്യത്തൊഴിലാളി ക്ഷേമത്തിനു പുതിയ മന്ത്രാലയം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിനതീതമായി കേരള ജനപക്ഷം മത്സ്യത്തൊഴിലാളി ആദിവാസി, ദളിത് വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നും പി.സി., ജോര്‍ജ് പറഞ്ഞു.

Related posts