പൂഞ്ഞാറുകാരന്‍ പി.സി. ജോര്‍ജ് ഒരു പ്രസ്ഥാനമാണ്, വഴി വേണമെന്ന് നാട്ടുകാര്‍ പറഞ്ഞപ്പോള്‍ റോഡ് വെട്ടി ബസും ഓടിച്ചു, തടയാന്‍ വന്നാല്‍ കാലു തല്ലിയൊടിക്കുമെന്ന് പറഞ്ഞപ്പോള്‍ ഉദ്യോഗസ്ഥരും സുല്ലിട്ടു!

പി.സി. ജോര്‍ജ് എന്തുകൊണ്ട് പൂഞ്ഞാറുകാരുടെ പ്രിയപ്പെട്ട നേതാവാകുന്നത്. മലയാളികള്‍ക്ക് ഇന്നും അതൊരു സമസ്യയാണ്. രണ്ടു മുന്നണികളെയും വെല്ലുവിളിച്ച് പൂഞ്ഞാറുകാരുടെ ജോര്‍ജേട്ടന്‍ ജയിച്ചതെങ്ങനെയെന്ന് അറിയണമെങ്കില്‍ കഴിഞ്ഞദിവസത്തെ സംഭവം ഒന്നു സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മതി. നാട്ടുകാരുടെ റോഡെന്ന സ്വപ്‌നത്തിന് അള്ളുവച്ച ഉദ്യോഗസ്ഥരെ നിലയ്ക്കുനിര്‍ത്തിയ ജോര്‍ജിന്റെ ഹീറോയിസം ഇങ്ങനെ-

കാടിന് നടുവിലൂടെ കടന്ന് പോവുന്ന അറുപത് വര്‍ഷത്തിലേറെ പഴക്കമുള്ള ദുര്‍ഘടമായ ഒരു ചെറിയ റോഡിന്റെ പണിയാണ് പി.സി ജോര്‍ജ് ഏറ്റെടുത്ത് നിര്‍മാണം നടത്തി ഉദ്ഘാടനം ചെയ്തത്. കാടിന് നടുക്ക് കൂടെയുള്ള ചെറിയ വഴിയായിരുന്നു അത്, ടാറിങ്ങില്ലാതെ തകര്‍ന്ന് കിടന്ന വഴി. ഇത് നന്നാക്കി കിട്ടാന്‍ ഏരുമേലി എട്ടാം വാര്‍ഡിലെ ഒരു കൂട്ടം ആളുകള്‍ പി.സി ജോര്‍ജിനോട് ആവശ്യപ്പെട്ടതോടെയാണ് സംഭവത്തിന് തുടക്കം.

കാടിനകത്തുകൂടെയുള്ള വഴി ആയതുകൊണ്ട് സ്ഥലം വിട്ടുകൊടുക്കില്ലെന്നായിരുന്നു ആദ്യം വനം വകുപ്പ് അധികൃതരുടെ വാശി. പിസിയുടെ വിധം മാറി. ഏത് ഉദ്യോഗസ്ഥനായാലും പണി തടസ്സപ്പെടുത്തുന്നവന്റെ കാല് തല്ലി ഓടിക്കുമെന്ന് പറയുകയും പദ്ധതി പൂര്‍ത്തീകരിക്കുകയും ചെയ്തു.

എളുപ്പ മാര്‍ഗമായതിനാല്‍ സ്കൂള്‍ കുട്ടികളും സ്ത്രീകളും വൃദ്ധരുമെല്ലാം വന്യജീവികളെ ഭയന്നാണെങ്കിലും ചെറുവണ്ടികളിലോ കാല്‍നടയായോ ഈ ദുര്‍ഘട വഴിയില്‍ കൂടി യാത്ര ചെയ്യുമായിരുന്നു. ഈ റോഡാണ് പി.സി ജോര്‍ജ് ഏറ്റെടുത്ത് നന്നാക്കി കൊടുത്തത്. ബോണസായി ഒരു ബസും നല്‍കി. ഉദ്ഘാടനത്തിന് െ്രെഡവറായി തന്നെ പി.സി ജോര്‍ജ് എത്തുകയും ചെയ്തു.

Related posts