പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ്രണയം നടിച്ച് വശത്താക്കി; പിന്നീട് പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി; ഒളിവിലിരുന്ന യുവാവിനെ കുടുക്കി പോലീസ്


പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ യു​വാ​വി​നെ കൂ​ട​ല്‍ പോ​ലീ​സ് എ​റ​ണാ​കു​ള​ത്തു​നി​ന്ന് പി​ടി​കൂ​ടി.

ക​ല​ഞ്ഞൂ​ര്‍ നി​ര​ത്തു​പാ​റ ക​ള്ളി​പ്പാ​റ​യി​ല്‍ തെ​ക്കേ​ച​രു​വി​ല്‍ ര​ഞ്ജി​ത്തി(26) നെ​യാ​ണ് കൂ​ട​ല്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പു​ഷ്പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് ഗ​ര്‍​ഭി​ണി​യാ​യ പെ​ണ്‍​കു​ട്ടി​യെ കോ​ഴ​ഞ്ചേ​രി മ​ഹി​ളാ മ​ന്ദി​ര​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

പ്രണയം നടിച്ച്…
കൂ​ട​ല്‍ സ്റ്റേ​ഷ​നി​ല്‍ നി​ന്നും വ​നി​താ പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​രും പെ​ണ്‍​കു​ട്ടി​യി​ല്‍ നി​ന്നു വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു.

പ്ര​ണ​യം ന​ടി​ച്ചെ​ത്തി​യ ര​ഞ്ജി​ത് വീ​ടി​നു സ​മീ​പ​ത്തു​വ​ച്ച് 2020 സെ​പ്റ്റം​ബ​റി​നും 2021 ഒ​ക്ടോ​ബ​റി​നും മ​ധ്യേ ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യാ​ണ് മൊ​ഴി.

പി​ന്നീ​ട് സ്ഥ​ല​ത്തു​നി​ന്നും ഇ​യാ​ള്‍ മു​ങ്ങു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.

പ്രതി എറണാകുളത്ത്
പ്ര​തി ര​ഞ്ജി​ത്ത് എ​റ​ണാ​കു​ള​ത്തു​ന്നു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​വി​ടെ​യെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

സ്റ്റേ​ഷ​നി​ല്‍ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ഇ​യാ​ള്‍ കു​റ്റം സ​മ്മ​തി​ച്ചു, കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment