2015 മുതല്‍ തുടങ്ങിയതാ സാറേ…! ജോലിയും താമസസൗകര്യവും വാഗ്ദാനം ചെയ്തു പീഡനം; പീഡനദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിയും; ഒരാള്‍ അറസ്റ്റില്‍

rapeഅങ്കമാലി: ജോലിയും താമസസൗകര്യവും വാഗ്ദാനംചെയ്തു യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഒരാളെ അങ്കമാലി പോലീസ് അറസ്റ്റ്‌ചെയ്തു. കൊല്ലം കരുനാഗപ്പിള്ളി എസ്വി മാര്‍ക്കറ്റ് കരയില്‍ നടിയിലേത്ത് ആന്റോ എന്നു വിളിക്കുന്ന ജോണ്‍ (58) ആണ് അറസ്റ്റിലായത്. നെടുമ്പാശേരി ഭാഗത്തെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സൂപ്പര്‍വൈസറാണ് ഇയാളെന്ന് അങ്കമാലി പോലീസ് പറഞ്ഞു.

പരാതിക്കാരിയായ യുവതിയെ 2015 മുതല്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു കേസ്. യുവതിക്ക് ഇയാള്‍ കരിയാട് വീട് വാടകയ്‌ക്കെടുത്തു നല്‍കിയിരുന്നു. വീഡിയോ കാമറയില്‍ പകര്‍ത്തിയ പീഡനദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നു യുവതി മൊഴി നല്‍കിയിട്ടുണ്ട്.

ഡിവൈഎസ്പി കെ.ജി.ബാബുകുമാറിന്റെ നിര്‍ദേശപ്രകാരം അങ്കമാലി സിഐ എസ്.മുഹമ്മദ് റിയാസാണ് ജോണിനെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

Related posts