രണ്ടര വയസുള്ള മകളെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ; മൂ​ത്ര​സം​ബ​ന്ധ​മാ​യ അസുഖത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിതാവിന്‍റെ ക്രൂരത പുറത്തായത്

പേ​രൂ​ര്‍​ക്ക​ട: രണ്ടര വയസുള്ള സ്വ​ന്തം മ​ക​ളെ മാ​സ​ങ്ങ​ളാ​യി ലൈം​ഗി​ക​ചൂ​ഷ​ണം ന​ട​ത്തി​വ​ന്ന പി​താ​വി​ന് ഒ​ടു​വി​ല്‍ ജ​യി​ല്‍. മു​ട്ട​ട സ്വ​ദേ​ശി ആ​ണ് റി​മാ​ന്‍​ഡി​ലാ​യ​ത്. ത​ന്‍റെ ര​ണ്ട​ര​വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ ഇ​യാ​ള്‍ മാ​സ​ങ്ങ​ളാ​യി ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പേ​രൂ​ര്‍​ക്ക​ട എ​സ്.​ഐ അ​റി​യി​ച്ചു.

കു​ട്ടി​ക്ക് പ്ര​ശ്നം ഉ​ണ്ടാ​യ​തോ​ടെ മാ​താ​വ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഡോ​ക്ട​ര്‍​മാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. മാ​താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് പ്ര​തി​ക്കെ​തി​രേ അ​ന്വേ​ഷ​ണ​വും അ​റ​സ്റ്റും ഉ​ണ്ടാ​യ​ത്.

Related posts