ആ വീഡിയോ എന്റേതല്ല ! ഇത്തരത്തിലുള്ള വീഡിയോ നിര്‍മിച്ച് പ്രചരിപ്പിക്കരുതെന്ന അപേക്ഷയുമായി അനിഖ സുരേന്ദ്രന്‍; കൗമാര നടിയുടെ വ്യാജവീഡിയോ നിര്‍മിച്ചത് ‘ഡീപ്പ് ഫേക്ക്’ ടെക്‌നോളജി ഉപയോഗിച്ച്…

മലയാള സിനിമയിലെ കൗമാരനടിമാരില്‍ മുന്‍നിരയിലുള്ളയാളാണ് അനിഖ സുരേന്ദ്രന്‍. ബാലതാരമായി മലയാള സിനിമയില്‍ കടന്നുവന്ന താരം ഇപ്പോള്‍ നായികയാവാനുള്ള തയ്യാറെടുപ്പിലാണ്.

തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. തമിഴിലെ എന്നെ അറിന്താല്‍, വിശ്വാസം എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ രണ്ടു സിനിമകളിലും ‘തല’ അജിത്തിന്റെ കൂടെയാണ് താരം അഭിനയിച്ചത്. തമിഴ് സിനിമാ ലോകത്ത് തലയുടെ മകളെന്ന പേരില്‍ ആണ് താരം അറിയപ്പെടുന്നത് തന്നെ.

മലയാളത്തിലെ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് ഭാഗ്യം സിദ്ധിച്ചു. കഥ പറയുമ്പോള്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ താരം അഭിനയിച്ച വേഷം മികച്ച പ്രതികരണങ്ങള്‍ നേടിയതായിരുന്നു.

അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച ബാലതാരത്തിനുള്ള കേന്ദ്ര,സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് താരത്തിന് ലഭിച്ചത്.

താരത്തിന്റെ ഒരു ഫേക്ക് വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. താരത്തിന്റെ ഗ്ലാമറസ് ഡാന്‍സ് ആണ് വീഡിയോയിലുള്ളത്.

എന്നാല്‍ വീഡിയോയിലുള്ളത് താനല്ല എന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ അനിഖ സുരേന്ദ്രന്‍. വളരെ ഇമോഷണല്‍ ആയി ആണ് താരം തന്റെ പ്രയാസം പറയുന്നത്.

ഇത്തരത്തിലുള്ള വീഡിയോകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കരുത് എന്നാണ് താരം പറഞ്ഞത്. കാണുന്നവര്‍ക്ക് താനല്ല എന്ന് മനസ്സിലാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്നെ മാത്രമല്ല മറ്റേതൊരു പെണ്‍കുട്ടിയെയും ഇതുപോലെയുള്ള വീഡിയോകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച് ഉപദ്രവിക്കരുതെന്ന് താരം വീഡിയോയില്‍ പറയുന്നുണ്ട്.

ഡീപ് ഫേക്ക് വീഡിയോ ഗണത്തില്‍പ്പെടുന്ന വീഡിയോ ആണ് അനിഖയുടേത് എന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്നത്. വളരെയധികം ഒറിജിനല്‍ ആണ് എന്ന് തോന്നിപ്പിക്കുന്ന വിധമായിരിക്കും ഡീപ് ഫേക്ക് വീഡിയോകള്‍. യാഥാര്‍ഥ്യത്തോട് അടുത്തു നില്‍ക്കുന്നത് കൊണ്ട് തന്നെ ഒട്ടുമിക്ക ആളുകളും ഇത് വിശ്വസിക്കുകയും ചെയ്യുന്നു.

ഇത്തരത്തിലുള്ള വീഡിയോ നിര്‍മ്മിക്കുന്നവരെ കണ്ടെത്താന്‍ പ്രയാസമാണ്. അതുകൊണ്ടു തന്നെ ഒരു പേടിയും ഇല്ലാതെ ഇത്തരം പ്രവര്‍ത്തികള്‍ അത്തരക്കാര്‍ തുടരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു തുടങ്ങിയാല്‍ നിര്‍ത്താന്‍ ഈ വീഡിയോകള്‍ വളരെയധികം പ്രയാസമാണ്. മുഖ്യമായും സിനിമാതാരങ്ങളാണ് ഇത്തരം ഡീപ്പ്‌ഫേക്ക് വീഡിയോകള്‍ക്ക് ഇരകളാകുന്നത്.

Related posts

Leave a Comment