പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് നേ​രേ പീ​ഡ​നം; തെ​ന്മ​ല​യി​ല്‍ ‍ ര​ണ്ടു​പേ​ര്‍ പോലീസ് പിടിയിൽ

തെ​ന്മ​ല : പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ തെ​ന്മ​ല​യി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ലാ​യി. ക​ഴു​തു​രു​ട്ടി അ​മ്പ​നാ​ട് എ​സ്റ്റേ​റ്റ് അ​ര​ണ്ട​ല്‍ ഡി​വി​ഷ​നി​ല്‍ മു​ത്തു​കു​മാ​ര്‍ (34) ആ​ണ് തെ​ന്മ​ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ള്‍ 16 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ വ​ര്‍​ഷ​ങ്ങ​ളാ​യി പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തെ​ന്മ​ല പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഇ​ട​മ​ന്‍ വ​ലി​യ​വി​ള കി​ഴ​ക്ക​തി​ല്‍ വീ​ട്ടി​ല്‍ മീ​ട്ടു എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ബി​ജി​ന്‍ (21) ആ​ണ് പി​ടി​യി​ലാ​യ മ​റ്റൊ​രു പ്ര​തി.

ഇ​യാ​ള്‍ പ​തി​നാ​ല് കാ​രി​യെ മാ​സ​ങ്ങ​ളാ​യി പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. തെ​ന്മ​ല സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ വി​ശ്വം​ഭ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​രു​വ​ര്‍​ക്കു​മെ​തി​രെ പോ​ക്സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യി​ട്ടു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍റ് ചെ​യ്തു.

Related posts

Leave a Comment