ചതിച്ചത് തിരുവോണ നാളിൽ..! പ്രണയം നടിച്ച് പെൺകുട്ടിയെ കുട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 22 കാരനായ പ്രതി കുട്ടിയെ റെയിൽവേ സ്റ്റേഷന് സമീപം എത്തിച്ച് ലൈംഗീകമായി പിഡിപ്പിക്കുകയായിരുന്നു വെന്ന് ബന്ധുക്കൾ

മാ​വേ​ലി​ക്ക​ര: കു​റ​ത്തി​കാ​ട് സ്വ​ദേ​ശി​നി​യാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.ഭ​ര​ണി​ക്കാ​വ് പ​ള്ളി​ക്ക​ൽ ന​ടു​വി​ലേ മു​റി​യി​ൽ മു​ട്ട​ത്താ​ഴ വീ​ട്ടി​ൽ വി​ഷ്ണു​വി(22) നെ​യാ​ണ് മാ​വേ​ലി​ക്ക​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്.

പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം​ന​ടി​ച്ച് വി​ളി​ച്ചി​റ​ക്കി​യ യു​വാ​വ് തി​രു​വോ​ണ​നാ​ളി​ൽ മാ​വേ​ലി​ക്ക​ര റെ​യി​ൽ​വേ​സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​വ​ച്ച് പീ​ഡി​പ്പ​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പെ​ണ്‍​കു​ട്ടി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് വീ​ട്ടു​കാ​ർ വി​വ​രം അ​റി​യു​ന്ന​ത്. പി​ന്നീ​ട് പോലീ​സി​ൽ പ​രാ​തി ന​ൽ​കി.

സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പെ​ണ്ണു​ക്ക​ര​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ നി​ന്നും ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. മാ​വേ​ലി​ക്ക​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ശ്രീ​കു​മാ​റി​നൊ​പ്പം കു​റ​ത്തി​കാ​ട് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ.​സി. വി​പി​ൻ, സ്ക്വാ​ഡം​ഗ​ങ്ങ​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, അ​ൽ​അ​മീ​ൻ, സി​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts