മൂന്നാം മുറ പ്രയോഗിക്കണം..! മാനസിക വൈകല്യമുള്ള കുട്ടിയെ രണ്ടു പെൺമക്ക ളുള്ള 52 കാരൻ പീഡിപ്പിച്ചു; വീട്ടുകാരുടെ പരാതിയിൽ ഇയാളെ അറസ്റ്റു ചെയ്തു

ktm-arrest-lകോഴഞ്ചേരി: മാനസിക വൈകല്യമുള്ള പത്തുവയസുകാരിയെ പീഡിപ്പിച്ചതിന് 52 കാരനെ പോലീസ് അറസ്റ്റു ചെയ്തു. പുറമറ്റം  പടുതോട് കാവുങ്കൽ ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന അശോകനെയാണ് കോഴഞ്ചേരി സിഐ ബി. അനിലിന്‍റെ നേതൃത് വത്തിലുള്ള പോലീസ് സംഘം ഞായറാഴ്ച രാത്രി പടുതോടു ജംഗ്ഷനിൽ നിന്നും അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളിൽ കുട്ടിയിലുണ്ടായ ഭാവമാറ്റങ്ങളെ തുടർന്ന് അമ്മ വിശദമായി ചോദിച്ചപ്പോഴാണ് കുട്ടി കാര്യങ്ങൾ പറഞ്ഞത്.

തുടർന്ന് ഇവർ പുറമറ്റം ഗ്രാമപഞ്ചായത്ത് മെംബർ വിനീത് കുമാറിന്‍റെ സഹായത്തോടെ കോയിപ്രം പോലീസിൽ പരാതി നൽകുകയായിരുന്നു. ഭാര്യയുമായി അകന്ന് താമസിച്ചി രുന്ന അശോകൻ കഴിഞ്ഞ മൂന്നാഴ്ചക്കുമുന്പാണ് സ്വന്തം വീട്ടിലെത്തിയത്. ഇയാൾക്ക് രണ്ട് പെണ്‍കുട്ടികളുണ്ട്.     പോക്സെ വകുപ്പനുസരിച്ചാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ ഇയാളെ പതിനഞ്ചു ദിവസത്തേക്ക് റിമാൻഡു ചെയ്തു.

Related posts