ബ​സി​നു​ള്ളി​ൽ​ പെ​ണ്‍​കു​ട്ടി​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം; ജീ​വ​ന​ക്കാ​ര​ൻ അറസ്റ്റിൽ


ഈ​രാ​റ്റു​പേ​ട്ട: ബ​സി​നു​ള്ളി​ൽ​വ​ച്ചു പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ല്‍ ജീ​വ​ന​ക്കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ത​ല​പ്പ​ലം പ്ലാ​ശ​നാ​ല്‍ തെ​ള്ളി​യാ​മ​റ്റം കൊ​ച്ചു​പു​ര​യ്ക്ക​ല്‍ ആ​ര്‍.​വി. രാ​ജീ​വി​നെ (43) യാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി ജീ​വ​ന​ക്കാ​ർ കു​ന്നോ​ന്നി ടൗ​ണി​ൽ ബ​സ് നി​ർ​ത്തി​യി​ട്ടി​രു​ന്ന സ​മ​യ​ത്ത് ബ​സി​നു​ള്ളി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന പ്രാ​യ​പൂ​ര്‍​ത്തി​യാ​ത്ത പെ​ണ്‍​കു​ട്ടി​ക്കു​നേ​രേ പ്ര​തി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment