മരണം വരെ ഇവിടെ കിടക്കട്ടെ..! യു​കെ​ജി വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച മ​ധ്യ​വ​യ​സ്ക​നു ജീ​വ​പ​ര്യ​ന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

peedanam-lകൊ​ച്ചി: യു​കെ​ജി വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്കു ജീ​വ​പ​ര്യ​ന്തം ത​ട​വും 1,25,000 രൂ​പ പി​ഴ​യും ശി​ക്ഷ. നാ​ലു വ​യ​സു​കാ​രി​യെ വീ​ട്ടി​ൽ ക​യ​റി പീ​ഡി​പ്പി​ച്ച അ​യ്യ​ന്പു​ഴ സ്വ​ദേ​ശി പ്ര​കാ​ശ​നെ (52) ആ​ണ് എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് (കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മെ​തി​രാ​യ അ​തി​ക്ര​മം പ​രി​ഗ​ണി​ക്കു​ന്ന പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി) കെ.​ടി. നി​സാ​ർ അ​ഹ​മ്മ​ദ് ശി​ക്ഷി​ച്ച​ത്.

കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ൾ അ​ടു​ത്ത​കാ​ല​ത്താ​യി വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു​വി​ധ കാ​രു​ണ്യ​വും കാ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു നി​രീ​ക്ഷി​ച്ച കോ​ട​തി ജീ​വ​പ​ര്യ​ന്തം അ​ഥ​വാ ജീ​വി​താ​വ​സാ​നം വ​രെ ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തോ​ടെ വി​ധി പ്ര​സ്താ​വി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നു പു​റ​മെ പോ​ക്സോ ആ​ക്ടി​ലെ ര​ണ്ട് വ​കു​പ്പു​ക​ൾ പ്ര​കാ​രം ഏ​ഴ് വ​ർ​ഷം ക​ഠി​ന ത​ട​വും വി​ധി​ച്ചി​ട്ടു​ണ്ട്. 2015 ഏ​പ്രി​ൽ 28 നാ​ണ് അ​മ്മ അ​ടു​ത്ത​വീ​ട്ടി​ൽ നോ​ക്കാ​ൻ ഏ​ൽ​പി​ച്ചു​പോ​യ നാ​ലു വ​യ​സു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്.

അ​യ്യ​ന്പു​ഴ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ കാ​ല​ടി പോ​ലീ​സാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി അ​ട​ക്കം 13 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചാ​ണു പ്ര​തി​യു​ടെ കു​റ്റ​കൃ​ത്യം പ്രോ​സി​ക്യൂ​ഷ​ൻ തെ​ളി​യി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ബി. ​സ​ന്ധ്യാ റാ​ണി ഹാ​ജ​രാ​യി.

Related posts