പീഡനക്കേസിൽ അകത്തായ കാമുകൻ പുറത്തിറങ്ങി ചെയ്തത് കണ്ട്  ഞെട്ടി കാമുകി; പ്രണയകാലത്തെ  സ്വകാര്യ നിമിഷങ്ങൾ സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ച ചിത്രത്തിന് നൽകി അടിക്കുറിപ്പിങ്ങനെ…

കോ​ട്ട​യം: എ​ന്താ​യാ​ലും പീ​ഡ​നക്കേ​സി​ൽ അ​ക​പ്പെ​ട്ടു. ഇ​നി ഒ​രു കേ​സ് കൂ​ടി​യാ​യാ​ലും ഒ​രു ചു​ക്കു​മി​ല്ലെ​ന്നു പ​റ​ഞ്ഞ് പീ​ഡ​നക്കേ​സി​ൽ കു​ടു​ങ്ങി ജ​യി​ലി​ൽ കി​ട​ന്ന കാ​മു​ക​ൻ പു​റ​ത്തി​റ​ങ്ങി കാ​മു​കി​യു​മൊ​ത്തു​ള്ള സ്വ​കാ​ര്യ ഫോ​ട്ടോ​ക​ളും വീ​ഡി​യോ​യും പ്ര​ച​രി​പ്പി​ച്ചു.

ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളി​ലേ​ക്ക് പ്ര​ച​രി​പ്പിച്ച ഫോ​ട്ടോ​യും വീ​ഡി​യോ​യും ക​ണ്ട് കാ​മു​കി​യും വീ​ട്ടു​കാ​രും ഞെ​ട്ടി. ഒ​ടു​വി​ൽ കാ​മു​ക​നെ​തി​രേ പീ​ഡ​ന കേ​സി​നു പു​റ​മേ മ​റ്റൊ​രു പ​രാ​തി കൂ​ടി ന​ല്കി. ഇ​തോ​ടെ ര​ണ്ടു കേ​സി​ൽ പ്ര​തി​യാ​യി കാ​മു​ക​ൻ.

കോ​ട്ട​യം സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് കു​മു​കി​യുടെ ഫോ​ട്ടോ​യും വീ​ഡി​യോ​യും പ്ര​ര​ചി​പ്പി​ച്ച​ത്. ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് പീ​ഡ​ന കേ​സി​ൽ അ​ക​ത്താ​യ യു​വാ​വ് ജ​യി​ൽ മോ​ചി​ത​നാ​യ​ത്. ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ യു​വാ​വ് ത​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി സു​ഹൃ​ത്തു​ക്ക​ൾ​ക്കും യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്കു​മെ​ല്ലാം അ​യ​ച്ചു.

യു​വാ​വും യു​വ​തി​യുമൊത്തു​ള്ള സ്വ​കാ​ര്യ നി​മി​ഷ​ങ്ങ​ൾ വ​രെ ഇ​ങ്ങ​നെ പ്ര​ച​രി​പ്പി​ച്ചു. യു​വാ​വും യു​വ​തി​യും ത​മ്മി​ൽ നേ​ര​ത്തേ സ്നേ​ഹ​ത്തി​ലാ​യി​രു​ന്ന​പ്പോ​ഴു​ള്ള ചി​ത്ര​ങ്ങ​ളും ഇ​തി​ൽ​ ഉ​ൾ​പ്പെ​ടു​ന്നു. പീ​ഡ​ന കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ത​നി​ക്കെ​തി​രേ ഇ​നി ഒ​രു കേ​സ്കൂ​ടി വ​ന്നാ​ലും കു​ഴ​പ്പ​മി​ല്ല എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​ത്. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ യു​വാ​വി​നെ​തി​രേ ഒ​രു കേ​സ്കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തു.

Related posts