തൊടുപുഴയിൽ ഏഴുവയസുകാരന്‍റെ മരണം; അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങളില്ല; വിദഗ്ദ പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ പറഞ്ഞതിങ്ങനെ…

ഗാ​ന്ധി​ന​ഗ​ർ: തൊ​ടു​പു​ഴ​യി​ൽ ക്രൂ​ര മ​ർ​ദനം മൂ​ലം മ​ര​ണ​പ്പെ​ട്ട ഏ​ഴു വ​യസു​കാ​ര​ന്‍റെ അ​മ്മ​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി വി​ട്ട​യ​ച്ചു. തൊ​ടു​പു​ഴ​യി​ൽനി​ന്ന് വി​ദ​ഗ്ദ ചി​കി​ത്സ​യ്ക്കാ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​യ​ത്.

അ​സ്ഥി​രോ​ഗ വി​ഭാ​ഗം, ജ​ന​റ​ൽ സ​ർ​ജറി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം ഇ​വ​രെ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക്മാ​റ്റി​യി​രു​ന്നു. നി​ല​വി​ൽ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നും ഇ​ല്ലെ​ന്നും മാ​ന​സി​ക പ്ര​യാ​സ​ങ്ങ​ൾ മാ​ത്ര​മേ ഇ​വ​ർ​ക്ക് ഉ​ള്ളൂ​വെ​ന്നു​മാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ ശേ​ഷം ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​വ​രെ വി​ട്ട​യ​ച്ചു.

Related posts