കഴക്കൂട്ടം : വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തതായി പരാതി. 33-കാരിയുടെ പരാതിയിൽ പോലീസ് കേസെടുത്തു.
സിഐഎസ്എഫ് ഉദ്യോഗസ്ഥനായ പ്രവീൺ എന്നയാൾക്കെതിരെയാണ് കേസ്. ഇയാൾ പരാതിക്കാരിയിൽ നിന്ന് പണം കടം വാങ്ങിയിരുന്നു.
ഈ പണം തിരികെ നൽകാനെന്ന വ്യാജേന കാര്യവട്ടത്തുള്ള ഇവരുടെ വീട്ടിലെത്തി വീട്ടമ്മയുമായി സൗഹൃദം സ്ഥാപിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.
തുടർന്ന് സ്വകാര്യ വീഡിയോകളും ദൃശ്യങ്ങളും കയ്യിലുണ്ടെന്ന് കാട്ടി ഇവരെ ഭീഷണിപ്പെടുത്താൻ തുടങ്ങി. രണ്ടു ലക്ഷം രൂപയും എട്ടു പവൻ സ്വർണാഭരണങ്ങളും പ്രതി തട്ടിയെടുത്തതായാണ് പരാതി.
