ഏ​ഴു​വ​യ​സു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് നാടുവിട്ട വീട്ടുകാർ തിരികെ എത്തി; പ​രി​സ​ര​വാ​സി​ക​ളാ​യ മൂ​ന്നു​ പേ​ർ​ക്കെ​തി​രേ പ​രാ​തി​ നൽകി

കു​ള​ത്തൂ​പ്പു​ഴ: ഏ​ഴു​വ​യ​സു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​നു​ശേ​ഷം നാ​ട്ടു​കാ​രു​ടെ​എ​തി​ർ​പ്പി​നെ​തു​ട​ർ​ന്ന് വീ​ടു​വി​ട്ടു​പോ​യ കു​ടും​ബ​ത്തെ പോ​ലീ​സ് ഇ​ട​പെ​ട്ട് തി​രി​കെ വീ​ട്ടി​ലെ​ത്തി​ച്ചു. വീ​ടു​പേ​ക്ഷി​ച്ചു പോ​കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം പ​രി​സ​ര​വാ​സി​ക​ളാ​യ മൂ​ന്നു​പേ​ർ​ക്കെ​തി​രെ പ​രാ​തി​ന​ൽ​കി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ഇ​വ​രെ വീ​ട്ടി​ലെ​ത്തി​ച്ച​ത്.

കു​ടും​ബ​ത്തെ ഏ​രൂ​രി​ലെ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ട സം​ഭ​വം വി​വാ​ദ​മാ​യി​രു​ന്നു. തു​ട​ർ​ന്ന് സ​ർ​വ ക​ക്ഷി​യോ​ഗം ചേ​ർ​ന്ന് ഇ​വ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ വീ​ട്ടി​ൽ​വ​രു​ന്ന​തി​ൽ ത​ട​സം നി​ൽ​ക്കു​ക​യും നേ​ര​ത്തെ കു​ടും​ബ​ത്തി​നെ​തി​രെ ആ​ക്ഷേ​പ​വു​മാ​യി രം​ഗ​ത്തു​വ​രി​ക​യും ചെ​യ്ത മൂ​ന്നു​പേ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. കു​ള​ത്തൂ​പ്പു​ഴ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Related posts