മലപ്പുറത്ത് സ്ത്രീ ​പീ​ഡ​ന കേ​സു​ക​ൾ കു​റ​ഞ്ഞു ; കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് എറണാകുളത്ത്;  മ​ല​പ്പു​റത്ത്  ശൈ​ശ​വ വി​വാ​ഹ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നതായി റിപ്പോർട്ട്

കൊ​ണ്ടോ​ട്ടി:​ ജി​ല്ല​യി​ൽ അ​ഞ്ച് വ​ർ​ഷ​മാ​യി സ്ത്രീ​പീ​ഡ​ന കേ​സു​ക​ൾ ഗ​ണ്യ​മാ​യി കു​റ​യു​ന്നു. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​സം​ഖ്യ​യു​ള്ള മ​ല​പ്പു​റം ജി​ല്ല​യി​ൽ 2017 ന​വം​ബ​ർ വ​രെ 1250 സ്ത്രീ​പീ​ഡ​ന കേ​സു​ക​ളാ​ണ് വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ബ​ലാ​ത്സം​ഗം, ത​ട്ടി​കൊ​ണ്ടു​പോ​ക​ൽ, പൂ​വാ​ല​ശ​ല്യം, ഉ​പ​ദ്ര​വി​ക്ക​ൽ, ഭ​ർ​തൃ​പീ​ഡ​നം തു​ട​ങ്ങി​യ​വ​യി​ലാ​ണ് കേ​സു​ക​ളെ​ടു​ത്ത​ത്. സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ വ​ർ​ഷം കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് എ​റ​ണാ​കു​ള​ത്താ​ണ്.

1838 കേ​സു​ക​ളാ​ണ് എ​റ​ണാ​കു​ള​ത്തു​ണ്ടാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് 1622 കേ​സും കോ​ഴി​ക്കോ​ട്ട് 1311 കേ​സു​ക​ളു​മു​ണ്ടാ​യി. മ​ല​പ്പു​റം ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ സ്ത്രീ​പീ​ഡ​ന കേ​സു​ക​ൾ കു​റ​ഞ്ഞു വ​രി​ക​യാ​ണെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് ക്രൈം ​റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 2016 ൽ 1419 ​കേ​സും 2015-ൽ 1476 ​കേ​സു​മാ​ണാ​ണ് ജി​ല്ല​യി​ലു​ണ്ടാ​യ​ത്. 2014-ൽ 1461, 2013-​ൽ 1380, 2012-ൽ 1264 ​കേ​സു​ക​ളു​മാ​ണു​ണ്ടാ​യി.

ജി​ല്ല​യി​ൽ സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ലു​ള്ള മ​ര​ണ​ങ്ങ​ൾ ക​ഴി​ഞ്ഞ വ​ർ​ഷം മു​ന്നു കേ​സു​ക​ളു​ണ്ടാ​യി. സം​സ്ഥാ​ന​ത്ത് ആ​കെ പ​ത്ത് കേ​സു​ക​ളാ​ണ് സ്ത്രീ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ​ത്. ഇ​തി​ൽ മ​ല​പ്പു​റ​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​ണ് മൂ​ന്നു കേ​സു​ക​ൾ വീ​ത​മു​ണ്ടാ​യ​ത്. 357 ഭ​ർ​തൃ​പീ​ഡ​ന കേ​സു​ക​ളാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. തൊ​ട്ടു​മു​ന്പു​ള്ള വ​ർ​ഷം ഭ​ർ​തൃ​പീ​ഡ​ന കേ​സു​ക​ൾ 436 ആ​യി​രു​ന്നു.

വാ​ഹ​ന​ങ്ങ​ളി​ലും സ്കൂ​ൾ, കോ​ള​ജ് പ​രി​സ​ര​ങ്ങ​ളി​ലാ​ണ് സ്ത്രീ​ക​ൾ​ക്കു നേ​രെ ഏ​റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ദാ​ന്പ​ത്യ ക​ല​ഹ​ങ്ങ​ളും ഭ​ർ​തൃ​കു​ടും​ബ പീ​ഡ​ന​ങ്ങ​ളും മ​ല​പ്പു​റം ജി​ല്ല​യി​ൽ കു​റ​വാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​റെ​യു​ണ്ടാ​യ​ത് കൊ​ല്ലം ജി​ല്ല​യി​ലും കു​റ​വ് പ​ത്ത​നം​തി​ട്ട​യി​ലു​മാ​ണ്. കൊ​ല്ല​ത്ത് 277 കേ​സു​ക​ളും പ​ത്ത​നം​തി​ട്ട​യി​ൽ 81 കേ​സു​ക​ളു​മാ​ണു​ണ്ടാ​യ​ത്. നി​യ​മം ക​ർ​ക്ക​ശ​മാ​യി​ട്ടും മ​ല​പ്പു​റം ജി​ല്ല​യി​ൽ ശൈ​ശ​വ വി​വാ​ഹ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു​ണ്ട്.

Related posts